Your Image Description Your Image Description
Your Image Alt Text

വിഷ്ണു രവിശക്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാംഗോ മുറി’. ബ്ലസ്സി ,രഞ്ജിത് , ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ച വിഷ്‌ണുവിന്റെ ആദ്യ സ്വതന്ത്ര സംവിധാന ചിത്രമാണിത്.

ചിത്രം അടുത്ത വര്ഷം അഞ്ചിന് പ്രദര്‍ശനത്തിന് എത്തും. ജാഫര്‍ ഇടുക്കി-സിബി തോമസ്-ശ്രീകാന്ത് മുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ ലാലി അനാര്‍ക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തില്‍ എത്തുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ റ്റിറ്റോ വില്‍സണ്‍, കണ്ണൻ സാഗര്‍, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്ബൂര്‍, ശ്രീകുമാര്‍ കണക്‌ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേര്‍ന്നാണ്. സതീഷ് മനോഹര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: ഫോര്‍ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കണ്‍ട്രോളര്‍: കല്ലാര്‍ അനില്‍, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത്‌ കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ ഉടുമ്ബൻചോല, അസ്സോസിയേറ്റ് ഡയറക്ടര്‍: ശരത് അനില്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അജ്മല്‍ & ശ്രീജിത്ത്‌ വിദ്യാധരൻ.

Leave a Reply

Your email address will not be published. Required fields are marked *