Your Image Description Your Image Description

ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ‌ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​…

ടെ​ഹ്‌​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സു​ര​ക്ഷാ സാ​ഹ​ച​ര്യം നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക​യും ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥിക​ളെ ഇ​റാ​നി​ലെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്നു​ണ്ട്. മ​റ്റ് സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലാ​ണ്.

അതേ സമയം, 1,500 ലധികം ഇന്ത്യൻ വിദ്യാർഥികൾ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരിൽ ഭൂരിഭാ​ഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *