Your Image Description Your Image Description

ദോഹ: മാപ്പിളപ്പാട്ട് ​ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര(66) ദോഹയിൽ മരിച്ചു. 35 വർഷമായി ഖത്തറിലുണ്ട്. സൂഖ് വാഖിഫിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ​ഗായകനും സം​ഗീത സംവിധായകനുമാണ്. അസുഖം ബാധിച്ചതിനെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മുകച്ചേരി ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. സീനത്ത് ആണ് ഭാര്യ. മക്കൾ: ജസീല, ജസ്ന, ബായിസ്. ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *