Your Image Description Your Image Description

വയറിന് പ്രശ്നങ്ങളുണ്ടാകാത്ത ആളുകൾ വിരളമാണ്. ചിലർക്ക് ചില ആഹാരമാണ് പ്രശ്നമെങ്കിൽ മറ്റുചിലർക്ക് ​ഗ്യാസാണ് വില്ലനാകുക. പലപ്പോഴും വയറിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഡോക്ടറെ കണ്ടുതന്നെയാണ് നമ്മൾ പരിഹാരം കാണുന്നത്. എന്നാൽ, ബ്രിട്ടനിൽ ഇനി വയറിന്റെ പ്രശ്നങ്ങൾക്ക് ഡോക്ടറെ കാണാൻ ആളുകൾ ഒന്നു മടിക്കും. അതിനൊരു കാരണവുമുണ്ട്. വയറിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യവിസർജ്യം ഉപയോ​ഗിച്ച് നിർമ്മിച്ച ​ഗുളികകൾ പരീക്ഷിക്കുകയാണ് ബ്രിട്ടനിലെ ഒരുസംഘം ഡോക്ടർമാർ.

വയറിനെ ബാധിക്കുന്ന ഗുരുതര വൈറസുകളെ നശിപ്പിക്കാനും നല്ല ബാക്ടീരിയകളെ വയറിലെത്തിക്കാനുമായാമ് മനു‌ഷ്യ വിസർജ്യം ഉപയോ​ഗിച്ച് ​ഗുളികകൾ നിർമ്മിക്കുന്നത്. വർഷാവർഷം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുന്ന ആന്തരിക വൈറസുകളെയും ഭക്ഷ്യവിഷബാധയെയും മറ്റ് സൂക്ഷമജീവികളെയും നശിപ്പിക്കാൻ ഈ ഗുളികകൾക്ക് കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഇതുവരെ നിരവധി രോഗികളിൽ പരീക്ഷിച്ച ഗുളിക വൻവിജയമാണ്. വയറിൽ നല്ല ബാക്ടീരിയ ഇല്ലാത്ത ആളുകളുടെ വയറ്റിൽ നല്ല ബാക്റ്റീരിയ ഉള്ള ആളുടെ മലം എത്തിക്കുന്നത് അവരുടെ വയറിൻറെ ആരോഗ്യത്തെ ശക്തിപ്പെടുത്തുമെന്ന് മുന്നേ തന്നെ തെളിഞ്ഞ പഠനമാണ്. ഇത് പല അവസ്ഥകളിലും ഇത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. വയറിൽ നല്ല ബാക്ടീരിയകളെ എത്തിക്കുക എന്നത് മാത്രമായിരുന്നു ആദ്യം ഈ പഠനത്തിൻറെ ലക്ഷ്യം എന്നാൽ പിന്നീട് വയറിലെത്തുന്ന സൂപ്പർ ബഗ്ഗുകൾ തലത്തിലുള്ള വൈറസുകളെ നശിപ്പിക്കാനും ഇതിന് കഴിവുണ്ടെന്ന് കണ്ടെത്തി. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന നോറോ വൈറസ് ഇതിനുദാഹരണാണ്.

വയറിലെത്തുന്ന ചില വൈറസുകൾക്ക് മരുന്നിനെ പ്രതിരോധിക്കാനുള്ള ശക്തി ഉണ്ടാകും. എത്ര ശക്തിയുള്ള മരുന്നായാലും അവ അതിനെ തരണം ചെയ്യും. ഇത്തരം വൈറസുകൾ ബാധിച്ചവരിലാണ് പുതിയ ഗുളിക വിജയിച്ചത്. ആരോഗ്യമുള്ളവരിൽ നിന്ന് മലം ശേഖരിച്ച് അത് മലംബാങ്കുകളിൽ വയ്ക്കുന്നതാണ് ആദ്യഘട്ടം. തുടർന്ന് ഈ മലത്തിൽ നിന്ന് അപകടകാരികളായ വൈറസുകളെയും ദഹിക്കാത്ത ഭക്ഷണാവശിഷ്ടവും ഒഴിവാക്കും. തുടർന്ന് ഇവ ശീതീകരിച്ച് പൊടിക്കും. ഇത് കാപ്സ്യൂൾ രൂപത്തിലാക്കും. ഇത് കഴിക്കുമ്പോൾ വയറിലെത്തി അതിൻറെ സംരക്ഷണഭിത്തി ദഹിച്ച് ഇത് വയറിലെത്തുന്നു.

41 പേരിൽ നടത്തിയ പരീക്ഷണത്തിൽ‌ 100 ശതമാനമായിരുന്നു വിജയം. ഗുളിക കഴിച്ച രോഗികളുടെ ഉദരം ആരോഗ്യപ്രദമായെന്നും മാസങ്ങൾ കഴിഞ്ഞും ഇവരുടെ മലത്തിൽ ഗുളികയിൽ നിന്നെത്തിയ ബാക്ടീരിയകളുള്ളതായും കണ്ടെത്തി. മരുന്ന് പ്രതിരോധിക്കുന്ന വൈറസുകളേക്കാൾ ശക്തി ഉണ്ടായിരിക്കും ചിലരുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആൻറീബോഡികൾക്ക്. ഇത്തരം ആൻറീബോഡികളിവ്‍ പഠനം നടത്തിയാൽ ഭാവിയിൽ കാൻസറിനെതിരെയും മറ്റ് ജനിതക രോഗങ്ങൾക്കെതിരെയും പ്രതിരോധം തീർക്കാൻ സാധിച്ചേക്കുമെന്നും പഠനം പ്രതീക്ഷ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *