Your Image Description Your Image Description

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും കാലവർഷം ശക്തമാകും. മറ്റന്നാൾ മുതൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റന്നാൾ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ജൂൺ 11ന് അഞ്ചു ജില്ലകളിലും ജൂൺ 12ന് 8 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 24-നാണ് ഇക്കുറി കാലവർഷം എത്തിയത്. മെയ് 24 മുതൽ 31 വരെയുള്ള ഏഴ് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

എന്നാൽ പിന്നീടുള്ള വാരത്തിൽ കാലവർഷം ദുർബലമായതാണ് സംസ്ഥാനത്ത് മഴയിൽ കുറവുണ്ടായതിന് കാരണം. ജൂൺ ഒന്ന് മുതൽ ഏഴ് വരെയുള്ള തീയതികളിൽ സംസ്ഥാനത്ത ലഭിച്ചത് 46 മില്ലിമീറ്റർ മഴയാണ്. ഈ ആഴ്ചയിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത് 120 മില്ലിമീറ്റർ മഴയാണ്. ലഭിക്കേണ്ട മഴയിൽ ഈ ആഴ്ച 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *