Your Image Description Your Image Description

തിരുവനന്തപുരം നാഷണൽ കരിയർ സർവീസ് സെന്ററും കോഴിക്കോട് എൻ.ഐ.ഇ.എൽ.ഐ.ടിയും കെൽട്രോൺ നോളജ് സെന്ററുകളുമായി സഹകരിച്ച് ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്റ് മേഖലകളിലേക്ക് പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കായി നടത്തുന്ന ഒരു വർഷ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ ആണ് കോഴ്‌സ് നടത്തുന്നത്. മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ് ടു യോഗ്യതയുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 15 നു മുൻപായി നാഗമ്പടം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരായി അപേക്ഷിക്കം. പ്രായപരിധി 18-30. ഫോൺ: 0481 2304031, 9567788890

Leave a Reply

Your email address will not be published. Required fields are marked *