Your Image Description Your Image Description
Your Image Alt Text

ഡർബൻ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗിന് ഇത്തവണ നനഞ്ഞ തുടക്കമാണ് ലഭിച്ചത്. ജനുവരി 10ന് നടക്കേണ്ടിയിരുന്ന ഉദ്ഘാടന മത്സരം മഴയെടുത്തു. എന്നാൽ രണ്ടാം മത്സരത്തിൽ റയാന്‍ റിക്കെല്‍ടണിന്റെയും ഹെൻറിച്ച് ക്ലാസന്റെയും വെടിക്കെട്ട് ക്രിക്കറ്റിന്റെ ആവേശം തിരിച്ചുനൽകി. മുംബൈ ഇന്ത്യൻസ് കേപ്ടൗണിനെതിരെ ഡർബൻസ് സൂപ്പർ ജയന്റ്സിന് വിജയം നേടാനും കഴിഞ്ഞു.

മത്സരത്തിൽ ടോസ് നേടിയ ഡർബൻസ് ബൗളിം​ഗ് തിരഞ്ഞെടുത്തു. ഓപ്പണർ റയാന്‍ റിക്കെല്‍ടണിന്റെ വെടിക്കെട്ട് തുടക്കം കേപ്ടൗണിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 51 പന്തിൽ ആറ് ഫോറും ആറ് സിക്സും സഹിതം റിക്കെൽടൺ 87 റൺസെടുത്തു. കീറോൺ പൊള്ളാർഡ് 14 പന്തിൽ പുറത്താകാതെ 31 റൺസുമെടുത്തു. 20 ഓവറിൽ അഞ്ചിന് 207 എന്ന മികച്ച സ്കോർ ഉയർത്താനും കേപ്ടൗണിന് കഴിഞ്ഞു.

മറുപടി ബാറ്റിം​ഗിൽ ഡർബൻസ് മൂന്നിന് 52 എന്ന് തകർന്നു. എന്നാൽ ഹെൻറിച്ച് ക്ലാസൻ ക്രീസിലെത്തിയതോടെ കളി മാറി. 35 പന്തിൽ നാല് ഫോറും എട്ട് സിക്​സും സഹിതം ക്ലാസൻ 85 റൺസെടുത്തു. 16.3 ഓവറിൽ ഡർബൻസ് ആറിന് 177ൽ നിൽക്കെ മഴയെത്തി. പിന്നീട് മത്സരം പുഃനരാരംഭിക്കാൻ കഴിഞ്ഞില്ല. ഈ സമയത്ത് ഡക്‌വര്‍ത്ത്‌ ലൂയിസ് നിയമപ്രകാരം ഡർബൻസ് 11 റൺസ് മുന്നിലായിരുന്നു. അങ്ങനെ ഡർബൻസ് വിജയികളായി.

Leave a Reply

Your email address will not be published. Required fields are marked *