Your Image Description Your Image Description

മ്പനി അടുത്തിടെ ആദ്യമായി കിയ സിറോസിന്‍റെ വില വർധിപ്പിച്ചു. കിയ സിറോസിന് 30,000 മുതൽ 50,000 രൂപ വരെ വില വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ അടിസ്ഥാന വേരിയന്റുകളിലാണ് കൂടുതലും വില വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഉയർന്ന വകഭേദങ്ങളിൽ വലിയ മാറ്റമൊന്നുമില്ല.

അതേസമയം 2025 കിയ സിറോസ് HTK യ്ക്ക് 50,000 രൂപയുടെ വില വർധനവ് ഉണ്ടായി. ഇത് എല്ലാ വേരിയന്റുകളിലെയും ഏറ്റവും ഉയർന്ന വിലയാണ്. ഈ അപ്‌ഡേറ്റോടെ, ടർബോ പെട്രോൾ എഞ്ചിനും മാനുവൽ ഗിയർബോക്‌സും ഉള്ള കിയ സിറോസ് ബേസ് വേരിയന്റിന്റെ വില ഇപ്പോൾ 9,49,900 രൂപയായി.

കിയ സിറോസ് ടർബോ പെട്രോൾ വില HTK(O) MT, HTK പ്ലസ് MT വേരിയന്റുകൾക്ക് 30,000 രൂപ വർദ്ധിപ്പിച്ചു. ഇപ്പോൾ ഈ വേരിയന്റുകളുടെ വില യഥാക്രമം 10,29,900 രൂപയും 11,79,900 രൂപയുമാണ്. കിയ സിറോസ് DCT വേരിയന്റ് പരിഗണിക്കുന്നവർക്ക് HTK പ്ലസിന് മാത്രം 30,000 രൂപയുടെ വർദ്ധനവുണ്ട്.

കിയ സിറോസിന്റെ സവിശേഷതകൾ

കിയ സിറോസ് എസ്‌യുവിയിൽ 1 ലിറ്റർ ശേഷിയുള്ള ടർബോ പെട്രോൾ സ്മാർട്ട്സ്ട്രീം എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. സോണെറ്റ്, സെൽറ്റോസ്, കിയ കാരെൻസ് എന്നിവയ്ക്ക് കരുത്ത് പകരുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഡീസൽ വേരിയന്റിനും കരുത്ത് പകരുന്നത്.

ഈ എസ്‌യുവിയുടെ പിൻസീറ്റിൽ വെന്റിലേഷൻ ലഭ്യമാണ്. അതേസമയം, മികച്ച രണ്ട് ട്രിമ്മുകളായ HTX+, HTX+ (O) എന്നിവയിൽ ADAS, 360-ഡിഗ്രി ക്യാമറ, അധിക പാർക്കിംഗ് സെൻസർ, ബ്ലൈൻഡ് വ്യൂ മോണിറ്റർ തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *