Your Image Description Your Image Description

ഷാഹി കബീർ തിരക്കഥ എഴുതി സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് റോന്ത്. ദിലീഷ് പോത്തനും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലർ ഗണത്തിൽ പെടുന്ന പോലീസ് സ്റ്റോറിയാണ്.  ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിന്റെ വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‍സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്‍സ് ആദ്യമായി മലയാളത്തിൽ നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 13നാണ് റിലീസ് ചെയ്യുക.

ജോസഫ്, നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേക കൂടിയുണ്ട് റോന്തിന്. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവതത്തിലൂടെയണ് സിനിമ സഞ്ചരിക്കുന്നത്. ഇവരുടെ ഒദ്യോഗിക ജീവിതവും വ്യക്തി ജീവിതവും ഇതിലെ ആത്മസംഘർഷങ്ങളും ചിത്രത്തിൽ പ്രമേയമാകുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകൾ ഉണർത്തിയിരുന്നു. രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഒരു രാത്രിയിൽ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷൻ.

Leave a Reply

Your email address will not be published. Required fields are marked *