Your Image Description Your Image Description

സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നയിക്കുന്ന കിക്ക് ഡ്രഗ്‌സ് – സേ യെസ് റ്റു സ്‌പോര്‍ട്‌സ് എന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാനതല സമാപനം മലപ്പുറം ജില്ലയില്‍ നടക്കും. മെയ് 24ന് വൈകീട്ട് മൂന്ന് മുതല്‍ തിരൂരിലാണ് പരിപാടി. വാദ്യമേളാഘോഷങ്ങളുടെ അകമ്പടിയില്‍ വാക്കത്തോണ്‍, കളറിംഗ് മത്സരങ്ങള്‍, ആയോധന കലകളുടെ പ്രദര്‍ശനങ്ങള്‍, ഫ്‌ലാഷ് മോബ്, ബോഡിബില്‍ഡിംഗ് മോഡലിംഗ്, റോളര്‍ സ്‌കേറ്റിംഗ്, സൈക്കിളിംഗ്, നൃത്ത നൃത്തൃങ്ങള്‍, ഗാനമേള തുടങ്ങിയ വിവിധ കലാപ്രകടനങ്ങള്‍, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ കര്‍മ്മ പദ്ധതി വിശദീകരണം തുടങ്ങിയ പരിപാടികളാണ് ഈ സന്ദേശ യാത്രയുടെ ഭാഗമായി തിരൂരിലെ സമാപന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമാപന പരിപാടിയില്‍ മുന്‍ കായിക താരങ്ങള്‍, കായിക രംഗത്തെ പ്രമുഖര്‍, ജില്ലയിലെ കായിക അസോസിയേഷന്‍, എന്‍.എസ്.എസ്, എന്‍.സി.സി, യുവജന സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, സംസ്‌കാരിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി സംഘടനകള്‍, ട്രോമ കെയര്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *