Your Image Description Your Image Description

മോഹൻലാലും സത്യൻ അന്തിക്കാടും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മോഹൻലാലും മാളവിക മോഹനും സത്യൻ അന്തിക്കാടുമെല്ലാമായി സിനിമയുടെ സെറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള മറ്റൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇത്തവണ മോഹൻലാൽ അല്ല, സത്യൻ അന്തിക്കാടാണ് താരം. ലാൻഡ് ചെയ്തിരിക്കുന്ന ഒരു ഹെലികോപ്ടറിൽ ഇരിക്കുന്ന സത്യൻ അന്തിക്കാടാണ് ചിത്രത്തിലുള്ളത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായി അഖിൽ സത്യൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ചിത്രമാണിത്. ഇതിനൊപ്പം രസകരമായ ഒരു വാചകവും അഖിൽ കുറിച്ചിട്ടുണ്ട്.

‘ഗ്രാമത്തിലെ ബസ് സ്റ്റോപ്പിലേക്ക് എത്തിച്ചേരുന്ന ഒരു ബസ് – ഇങ്ങനെയാണ് എല്ലാ സത്യൻ അന്തിക്കാട് ചിത്രവും തുടങ്ങുന്നത്. എന്നാണല്ലോ പറയുന്നത്. പക്ഷെ ഇത്തവണ അങ്ങനെയല്ല,’ എന്നാണ് അഖിൽ എഴുതിയത്. ചിത്രം ഉടനടി സിനിമാഗ്രൂപ്പുകളിൽ വൈറലായി കഴിഞ്ഞു. ‘ഹൃദയപൂർവ്വം ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടന്റെ സാധാരണ സിനിമകളിൽ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം’ എന്നാണ് മോഹൻലാൽ പറഞ്ഞത്. എമ്പുരാൻ, തുടരും എന്നീ സിനിമകളുടെ വിജയം ആഘോഷിക്കാൻ ആരാധകർ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചായിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *