Your Image Description Your Image Description

ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ എസ്യുവി എലിവേറ്റിന്റെ അപെക്‌സ് സമ്മര്‍ എഡിഷനെ വിപണിയില്‍ വീണ്ടും അവതരിപ്പിച്ചു. മാനുവല്‍ പതിപ്പിന് 12.39 ലക്ഷം രൂപയും സിവിടി ഓട്ടോമാറ്റിക് വേരിയന്റിന് 13.59 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ഈ പതിപ്പ് ആദ്യമായി 2024 സെപ്റ്റംബറില്‍ V, VX ട്രിമ്മുകളില്‍ പുറത്തിറക്കിയിരുന്നു.

അപെക്‌സ് എഡിഷന്‍ ബാഡ്ജുകളും മറ്റ് പ്രത്യേക ആക്സസറികളും ഉള്‍പ്പെടെ ചെറിയ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ അപെക്‌സ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 121 ബിഎച്ച്പി, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ അടങ്ങിയ ഒരു ലിമിറ്റഡ് റണ്‍ എഡിഷനാണിത്. സാധാരണ വി ട്രിമ്മുമായി (മാനുവലും സിവിടിയും) താരതമ്യപ്പെടുത്തുമ്പോള്‍, എലിവേറ്റ് അപെക്‌സ് സമ്മര്‍ എഡിഷന് ഏകദേശം 32,000 രൂപ കൂടുതല്‍ താങ്ങാനാവുന്ന വിലയുണ്ട്.

ഹോണ്ട എലിവേറ്റ് അപെക്‌സ് സമ്മര്‍ എഡിഷന്‍ ഡ്യുവല്‍-ടോണ്‍ വെള്ളയും കറുപ്പും നിറങ്ങളിലുള്ള ക്യാബിന്‍ തീമോടെയാണ് വരുന്നത്. പുതിയ ലെതറെറ്റ് സീറ്റ് കവറുകളും ഡോര്‍ ട്രിമ്മും, ആംബിയന്റ് ലൈറ്റുകള്‍, സീറ്റ് കുഷ്യനുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയ്ക്കൊപ്പം വലിയ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു. പുറംഭാഗത്ത്, ഈ പ്രത്യേക പതിപ്പിന് പ്രത്യേക കറുപ്പ്, ക്രോം ഹൈലൈറ്റുകളും ‘അപെക്‌സ് എഡിഷന്‍’ ബാഡ്ജുകളും ഉണ്ട്. 2025 ഹോണ്ട എലിവേറ്റ് അപെക്‌സ് സമ്മര്‍ എഡിഷനില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഈ പതിപ്പില്‍ കറുപ്പും ഐവറി കളര്‍ തീമും ഉള്ള ഡാഷ്ബോര്‍ഡ്, ഐവറി ലെതറെറ്റ് സീറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഡോര്‍ പാഡുകളിലും ഡാഷ്ബോര്‍ഡിലും സോഫ്റ്റ് ടച്ച് മെറ്റീരിയല്‍ ഉപയോഗിക്കുന്നത് വാഹനത്തെ കൂടുതല്‍ പ്രീമിയമാക്കുന്നു. അപെക്‌സ് സമ്മര്‍ എഡിഷന്റെ പുറംഭാഗത്ത് വലിയ മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ ‘അപെക്‌സ്’ ബാഡ്ജിംഗും പരിമിതമായ വര്‍ണ്ണ ഓപ്ഷനുകളും അതിനെ സവിശേഷമാക്കുന്നു. സുരക്ഷയ്ക്കായി ഈ പതിപ്പില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി 360-ഡിഗ്രി ക്യാമറ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇനി VX ട്രിമ്മുകളിലും ലഭ്യമാകും.

2025 ഏപ്രിലില്‍ ജപ്പാന്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമില്‍ (JNCAP) ഇന്ത്യയില്‍ നിര്‍മ്മിച്ച ഹോണ്ട എലിവേറ്റിന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിച്ചിരുന്നു. എലിവേറ്റ് ജപ്പാനില്‍ ഹോണ്ട ണഞഢ എന്ന പേരിലാണ് വില്‍ക്കുന്നത്. എസ്യുവിയുടെ ജപ്പാന്‍-സ്‌പെക്ക് മോഡലില്‍ 6 എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് മൗണ്ട് സീറ്റുകള്‍, വാഹന സ്റ്റെബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റം, ഇബിഡി ഉള്ള എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ എന്നിവയ്ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതയായി ഹോണ്ട സെന്‍സിംഗ് സിസ്റ്റം (ADAS) ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *