Your Image Description Your Image Description

ആലപ്പുഴ: കേരള സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് മെയ് 6 മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ

പ്രവാസി ക്ഷേമ ബോർഡിന്റെ സ്റ്റാളിൽ കുടിശ്ശിക നിവാരണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അംശദായം അടയ്ക്കാനുള്ളവർക്ക് അടയ്ക്കുന്നതിനുള്ള അവസരവും
അംശദായ അടവ് മുടക്കം വരുത്തിയവർക്ക് കുറഞ്ഞ പലിശ നിരക്കിൽ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
പ്രവാസി ക്ഷേമനിധി പെൻഷൻ കൈപ്പറ്റുന്നവർക്ക് സ്റ്റാളിലെത്തി ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ട് നൽകുവാൻ സാധിക്കും. പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട് ഏതുതരം സംശയനിവാരണത്തിനും നേരിട്ടുള്ള അവസരവും മേളയിലെ 67മുതൽ 69 വരെയുള്ള സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. പ്രവാസി ക്ഷേമനിധി അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ നേരിട്ടെത്തി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *