Your Image Description Your Image Description

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ സെമിനാറുകൾക്ക് ഇന്ന് (മെയ് 7 ന്) തുടക്കമാകും. രാവിലെ 10 മുതൽ 12 വരെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ‘മാറുന്ന കാലം, മാറേണ്ട കൃഷിരീതി’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി മുരളീധരൻ ‘ഹൈടെക് കൃഷിരീതികളും മൂല്യ വർധനവും വരുമാനത്തിന് ‘ എന്ന വിഷയത്തിലും, ‘കാലാവസ്ഥ വ്യതിയാനം; വിളകളുടെ വിന്യാസവും തെരഞ്ഞെടുക്കലും- ഒരു വേറിട്ട ചിന്ത’ എന്ന വിഷയത്തിൽ കെവികെ കണ്ണൂർ പ്രൊഫസറും ഹെഡ്ഡുമായ ഡോ. പി ജയരാജ് എന്നിവർ വിഷയാവതരണം നടത്തും. കുമരകം കൃഷി വിജ്ഞാന കേന്ദ്രം, ഡോ. ജെ ജയലക്ഷ്മി മോഡറേറ്ററാകും.

ഉച്ചയ്ക്ക് 1.30 മുതൽ വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൾച്ചറൽ പ്രോഗ്രാമും പാനൽ ചർച്ചയും സംഘടിപ്പിക്കും. ഇതോടൊപ്പം ഗവൺമെന്റ് ചിൽഡ്രൻസ് ഹോം മായിത്തറയിലെ കുട്ടികളുടെ നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും നടക്കും.
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും പരിഹാര സാദ്ധ്യതകളും എന്ന വിഷയത്തിൽ 3 മുതൽ 4 വരെ നടത്തുന്ന സെമിനാർ ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്യും. പാനൽ ചർച്ച നടത്തുന്നവർ അഡ്വ.ശ്രീജേഷ്, ശ്രീമതി സൗമ്യരാജ്, അഡ്വ.പി.എസ്.പ്രദീപ്, സിതാര അഭിലാഷ്, എസ്.ഉഷ, പി.ടി.ലിജിമോൾ എന്നിവർ. ഡോ.പൂർണിമ മോഡറേറ്ററാകും.

Leave a Reply

Your email address will not be published. Required fields are marked *