Your Image Description Your Image Description

കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സംരംഭകത്വത്തിന്റെ അനന്ത സാധ്യതകളാണ് ഫാം ഫെസ്റ്റിലൂടെ വഴി തുറക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. എറണാകുളം ജില്ലാ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമൂഹത്തെ കൃഷിയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാം ഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്. നൂറ് ശതമാനം ജൈവ കൃഷി ചെയ്യുന്നതും കാർബൺ നെഗറ്റീ വുമായ ആലുവ വിത്തുല്പാദന കേന്ദ്രത്തിലാണ് ഫാം ഫെസ്റ്റ് സംഘടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അൻവർ സാദത്ത് എം എൽ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മുത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌, ആലുവ മുൻസിപ്പൽ ചെയർമാൻ എ ഒ ജോൺ,ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സനിത റഹീം

,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലിസിമോൾ ജെ വടക്കൂട്ട് , ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മെയ് 7 വരെ ഫെസ്റ്റ് തുടരും. കാർഷിക പ്രദർശന – വിപണന മേള, സെമിനാറുകൾ, ക്ലാസുകൾ , ഡോക്യുമെൻ്ററി – വീഡിയോ പ്രദർശനം, മഡ് പ്ലേ, ചൂണ്ടയിടൽ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ പൊതുജനങ്ങൾക്ക് സൗജന്യമായാണ് പ്രവേശനം. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഒക്കൽ, നേര്യമംഗലം ഫാം ഹൗസുകളുടെയും കാംകോ, കിറ്റ്കോ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടടെ ഉൾപ്പെടെ പത്തിലേറെ സ്റ്റാളുകൾ ഉണ്ടാകും. പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ബോട്ട് സവാരിയും ചങ്ങാടയാത്രയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *