Your Image Description Your Image Description

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റാണ് മെറ്റ് ഗാല. രാജ്യത്തെ ഏറ്റവും വലിയ ധനികന്റെ മകളായ ഇഷ അംബാനി പങ്കെടുത്ത അഞ്ചാമത്തെ മെറ്റ് ഗാലയാണ് നടന്നുകൊണ്ടിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത ഇഷ അംബാനിയുടെ ലുക്കാണ് ഇപ്പോള്‍ വ്യവസായ ലോകത്തും ഫാഷന്‍ ലോകത്തും ചര്‍ച്ചാ വിഷയം. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ അനാമിക ഖന്നയുടെ ശേഖരത്തലുള്ള വസ്ത്രമാണ് ഇഷ അംബാനി ധരിച്ചത് .എന്നാല്‍ ശ്രദ്ധ നേടിയത് അതിന്റെ കൂടെ അവര്‍ അണിഞ്ഞ വജ്ര നെക്ലൈസാണ്.

ഇഷയുടെ വജ്രമാല ഓഷ്യന്‍സ് 8 എന്ന സിനിമയില്‍ ആനി ഹാത്ത്വേ ധരിച്ചിരുന്നതിനോട് വളരെ സാമ്യമുള്ളതായാണ് നെറ്റിസണ്‍സിന്റ കണ്ടുപിടിത്തം. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ വജ്രങ്ങളുടെ വലുപ്പത്തിലും ഓരോ നെക്ലേസിലുമുള്ള വജ്രങ്ങളുടെ എണ്ണത്തിലും വ്യത്യാസം ഉണ്ട്. എന്നാല്‍, ഈ രണ്ട് മാലകളും 1931-ല്‍ നവനഗറിലെ മഹാരാജാവിനായി നിര്‍മ്മിച്ച മാലയുടെ സാമ്യത ഉള്ളവയാണ്. അതിമനോഹരമായ ആഭരണങ്ങളുടെ ശേഖരത്തിന് പേരുകേട്ടതായിരുന്നു നവനഗറിലെ രാജകുടുംബം. 1960 വരെ ഈ മാല രാജ കുടുംബത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതിന് എന്തു സംഭവിച്ചുവെന്നറിയില്ല.

യഥാര്‍ത്ഥ രൂപത്തിലുള്ള മാല ഇപ്പോള്‍ നിലവിലില്ല. എന്നാല്‍, ഓഷ്യന്‍സ് 8 ന്റെ നിര്‍മ്മാണ സമയത്ത്, മാലയുടെ ആര്‍ക്കൈവല്‍ ചിത്രങ്ങളെ അടിസ്ഥാനമാക്കി മാല പുനര്‍നിര്‍മ്മിച്ചത്. ചിത്രത്തില്‍ ആനി ഹാത്ത്വേയ്ക്ക് ധരിക്കേണ്ടതിനാല്‍ മാലയുടെ വലുപ്പം 15 മുതല്‍ 20 ശതമാനം വരെ കുറച്ചു. കാരണം യഥാര്‍ത്ഥ മാല ഒരു പുരുഷനു വേണ്ടി രൂപകല്‍പ്പന ചെയ്തതായിരുന്നു. ഈ മാലയുടെ വില ഏകദേശം 150 മില്യണ്‍ ഡോളറായിരുന്നു എന്നാണ് 2018 ല്‍, വോഗ് റിപ്പോര്‍ട്ട് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *