Your Image Description Your Image Description

ല​ക്നോ: വി​വാ​ഹ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഹ​ൽ​ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ വ​ധു ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നൂ​ർ​പൂ​ർ പി​നൗ​നി ഗ്രാ​മ​ത്തി​ലാ​ണ് ദാരുണം സംഭവം നടന്നത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഹാ​ൽ​ദി ച​ട​ങ്ങി​നി​ടെ സ​ഹോ​ദ​രി​മാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ഒ​പ്പം നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്നു ദീ​ക്ഷ(22). ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ശു​ചി​മു​റി​യി​ലേ​ക്ക് പോ​യി.

ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും ദി​ക്ഷ പു​റ​ത്തു വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ നടത്തിയ തിരച്ചിലിൽ വധു അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ടു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ഇ​വ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു.

മൊ​റാ​ദാ​ബാ​ദ് ജി​ല്ല​യി​ലെ ശി​വ​പു​രി ഗ്രാ​മ​വാ​സി​യും ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​യ സൗ​ര​ഭു​മാ​യി തി​ങ്ക​ളാ​ഴ്ച ദീ​ക്ഷ​യു​ടെ വി​വാ​ഹം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *