Your Image Description Your Image Description
Your Image Alt Text

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള ഇടമായ റെമഡിയേഷന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷം. യോഗം ചേരണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അനങ്ങുന്നില്ലെന്നാണ് ആക്ഷേപം.

എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സംവിധാനമാണ് എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ സെല്‍. മന്ത്രി മുഹമ്മദ് റിയാസാണ് ചെയര്‍മാന്‍. സെല്‍ അവസാനമായി യോഗം ചേര്‍ന്നത് 2023 ജനുവരി എട്ടിന്.
ദുരിതബാധിതരുടേയും കുടുംബങ്ങളുടേയും പ്രശ്നങ്ങള്‍ തുറന്ന് പറയാനുള്ള ഇടമായിരുന്നു ഈ ജില്ലാ തല റെമഡിയേഷന്‍ സെല്‍. നിരവധി തവണ ആവശ്യപ്പെട്ടിട്ടും യോഗം ചേരുന്നില്ലെന്നാണ് പരാതി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം മുടങ്ങിയിരിക്കുകയാണ്. വാഹന സൗകര്യവും നിലച്ചു. പട്ടികയില്‍ നിന്ന് കാരണമില്ലാതെ പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ദുരിത ബാധിതര്‍ സമരത്തിലാണ്. ദുരിത ബാധിതരെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്ന ആവശ്യവും ഉയരുന്നു. ഒന്നിനും തീരുമാനമാകാത്തപ്പോഴും റെമഡിയേഷന്‍ സെല്‍ യോഗം ചേരാത്തത് അനീതിയാണെന്നാണ് ദുരിത ബാധിതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *