Your Image Description Your Image Description

വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് നടൻ ദിലീപ്. അടി എന്തിനാണ് എന്നുപോലും അറിയില്ലെന്നും താരം പറയുന്നു. തന്റെ പുതിയ ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരുമെന്നും താരം കൂട്ടിച്ചേർത്തു.

നിലവിലെ കേസിനെ കുറിച്ച് തനിക്ക് സംസാരിക്കാൻ താല്പര്യമില്ലെന്നും താരം പറയുന്നു. ഒരു ദിവസം ദൈവം എല്ലാം സംസാരിക്കാൻ അവസരം തരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കേസുമായി ഒന്നും സംസാരിക്കാൻ ഇപ്പോൾ അനുവാദമില്ലാ, ഞാൻ സംസാരിച്ചാൽ എനിക്ക് തന്നെ പാരയായി വരും, ഒരു ദിവസം ദൈവം തരും, ശ്രീനിവാസൻറെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ, എന്തിനാണ് അടിക്കുന്നതെന്നു പോലും ചോദിക്കാൻ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും’ ദിലീപ് പറയുന്നു.

ദിലീപ് നായകനായെത്തുന്ന ഫാമിലി കോമഡി ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. ദിലീപിന്റെ രസകരമായ രംഗങ്ങൾ കോർത്തിണക്കിയ ടീസർ ഇതിനോടകം വൈറലാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150ാം ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ചിത്രം മേയ് 9നു തിയറ്ററുകളിൽ എത്തും. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’ തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്

Leave a Reply

Your email address will not be published. Required fields are marked *