Your Image Description Your Image Description
Your Image Alt Text

ഹൈദരബാദ്: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുന്നോടിയായാണ് ഹൈദരബാദില്‍ നിന്ന് അയോധ്യയിലേക്കുള്ള 7,200 കിലോ മീറ്റര്‍ പദയാത്ര ശ്രീനിവാസ് ശാസ്ത്രി ആരംഭിച്ചത്. സ്വര്‍ണപാദുകം ശ്രീരാമന് സമര്‍പ്പിക്കുകയാണ് ലക്ഷ്യം. വനവാസകാലത്ത് ശ്രീരാമന്‍ സഞ്ചരിച്ചെന്നു വിശ്വസിക്കപ്പെടുന്ന അയോധ്യ- രാമേശ്വരം പാതയിലൂടെ സഞ്ചരിക്കുന്ന ഇദ്ദേഹം ജനുവരി പതിനഞ്ചിന് അയോധ്യയിലെത്തും.

എട്ട് കിലോഗ്രാം വെളളിയില്‍ നിര്‍മ്മിച്ച സ്വര്‍ണം പൂശിയ പാദുകമാണ് ശ്രീരാമന് സമര്‍പ്പിക്കുന്നതെന്ന് ശ്രീനിവാസ് ശാസ്ത്രി പറഞ്ഞു. ശ്രീരാമന്‍ അയോധ്യയില്‍ നിന്ന് രാമേശ്വരത്തേക്ക് പോയ വഴിയിലൂടെയായിരുന്നു തന്റെ സഞ്ചാരമെന്നും ഈ മാസം പതിനഞ്ചിന് അയോധ്യയിലെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെത്തിയ ശേഷം തൊട്ടടുത്ത ദിവസം സ്വര്‍ണപാദുകം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറും. പ്രതിഷ്ഠാചടങ്ങിന് മുന്‍പായി അയോധ്യസന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *