Your Image Description Your Image Description
Your Image Alt Text

ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിലെത്തി. ഭൂട്ടാൻ പ്രധാനമന്ത്രിയായി ഷെറിംഗ് ടോബ്ഗേ വീണ്ടും അധികാരത്തിലേത്തി. പൊതുതിരഞ്ഞെടുപ്പിൽ 47 സീറ്റിൽ 30 സീറ്റുകളിലും വിജയിച്ചാണ് തോബ്‌ഗെയുടെ പിഡിപി പാർട്ടി അധികാരത്തിലേറിയത്. ഭൂട്ടാൻ ടെൻഡ്രൽ പാർട്ടി 17 സീറ്റുകളും നേടി. 2008-ൽ രാജവാഴ്ച അവസാനിച്ചതിന് ശേഷം രാജ്യത്തെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്.

രണ്ട് പാർട്ടികളിൽനിന്ന് നിന്ന് 94 സ്ഥാനാർത്ഥികളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ റൗണ്ട് നവംബറിലായിരുന്നു നടന്നത്. ഇന്ത്യൻ അനുഭാവിയായ 58കാരനായ ഷെറിംഗ് ടോബ്ഗേ 2013 മുതൽ 2018 വരെയാണ് ഭൂട്ടാൻ പ്രധാനമന്ത്രിയായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *