Your Image Description Your Image Description

ഹോട്ടലുകളുടെ സ്പായുടെയും ഹെൽത്ത് ക്ലബുകളുടെയും ബുട്ടി പാർലറുകളുടെയും മസ്സാജ് സെന്ററുകളുടെയും മറവിൽ അനാശാസ്യവും ലഹരി മരുന്ന് വ്യാപാരവും നടക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പോലീസ് നടത്തിയിരിക്കുന്നത് .

സംസ്ഥാനത്തെ പലഹോട്ടലുകളിൽ മാത്രമല്ല , ആയൂർവേദ മസ്സാജ് സെന്ററുകളിലും സ്പാകളിലും എന്തിനേറെ ബുട്ടി പാര്ലറുകളിൽ വരെ അനാശാസ്യം നടക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തുന്നത് . കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു ഹോട്ടലിൽ നടത്തിയ റെയ്‌ഡിൽ സ്ത്രീകളെയും പുരുഷന്മാരെയും പോലീസ് പൊക്കിയിരുന്നു .

സമൂഹത്തിലെ ഉന്നതന്മാരും അവരുടെ അടുപ്പക്കാരുമാണ് പലരും . വിവിധ കോളേജുകളിൽ പഠിക്കാൻ വരുന്ന കുട്ടികൾ വരെ വട്ടചിലവിന് കാശ് കണ്ടെത്താൻ ഈ കേന്ദ്രങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുമെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് .

സ്ഥിരം ശമ്പളത്തിൽ ജോലി ചെയ്യുന്ന യുവതികളുമുണ്ട് . സോഷ്യൽ മീഡിയ വഴിയാണ് കൂടുതലും കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നത് . എറണാകുളം വൈറ്റിലയിലെ ഒരു ഹോട്ടലിൽ സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തിൽ പോലീസ് പിടികൂടിയ പതിനൊന്ന് യുവതികളെയും ഇവിടെ മാസ ശമ്പളത്തിലാണ് നിയമിച്ചിരുന്നത്.

ഇതിൽ മാനേജരായ സ്ത്രീയ്ക്ക് മുപ്പതിനായിരവും മറ്റുള്ളവർക്ക് 15,000 രൂപ വീതവുമായിരുന്നു ശമ്പളമായി ലഭിച്ചിരുന്നത്. ഇത് കൂടാതെ അനാശാസ്യത്തിലൂടെ വമ്പൻ തുക ടിപ്പായും ലഭിക്കുന്നു .ഈ ഹോട്ടലിലെ മൂന്ന് മുറികൾ വാടകയ്‌ക്കെടുത്ത് മലപ്പുറം സ്വദേശി നൗഷാദാണ് സ്പാ നടത്തിയത്.

ലക്ഷങ്ങളായിരുന്നു വരുമാനമായി ലഭിച്ചിരുന്നത്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിലെത്തി റെയ്‌ഡ്‌ നടത്തിയത് . പരിശോധനയിൽ ലഹരി ലഭിച്ചില്ല, പകരം പെൺവാണിഭ സംഘം പിടിയിലായി.

യുവതികളെ ചോദ്യം ചെയ്തുവരികയാണ്. പരിശോധനയിൽ ലഹരി കണ്ടെത്തിയിട്ടില്ലെങ്കിലും, ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ഇതുപോലെ നഗരത്തിലെ പല ഹോട്ടലുകളിലും നടക്കുന്നുണ്ട് .

ഇത് എറണാകുളത്ത് മാത്രമല്ല , തിരുവനന്തപുരത്തും പല ഹോട്ടലുകളിലും നടക്കുന്നുണ്ട് . പ്രത്യേകിച്ച് കോവളത്ത് ഇത് വമ്പൻ ബിസിനസാണ് , ഹോം സ്റ്റേകളിൽ വരെ കച്ചവടം പൊടിപൊടിക്കുന്നു . പോലീസ് ആദ്യം ചെയ്യേണ്ടത് ലഹരിയുടെ ഉറവിടം കണ്ടെത്തി നടപടിയെടുക്കുകയാണ് വേണ്ടത് . അല്ലാതെ ഒരു കഞ്ചാവ് ബീഡി വലിക്കുന്നവൻറെ പിറകെയല്ല പോകേണ്ടത് .

പൊതു സമൂഹത്തിന് പോലും ഇതിൽ വലിയ പങ്കുണ്ട് . വിവേകപൂർവ്വം പ്രവർത്തിക്കുക ,ഈ നാടിനെയും വളർന്നുവരുന്ന തലമുറയെയും രക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ് .

Leave a Reply

Your email address will not be published. Required fields are marked *