Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗ് രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരനായ വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിംഗ്. കളിക്കാര്‍ ക്രിക്കറ്റിലും പ്രായം കുറയ്ക്കാന്‍ തുടങ്ങിയോ എന്ന് വിജേന്ദര്‍ സിംഗ് എക്‌സിൽ കുറിച്ചു.

അതേസമയം താരത്തിന്റെ ഈ പരോക്ഷ കളിയാക്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയിട്ടുള്ള താരമാണ് വിജേന്ദര്‍ സിംഗ്.

വൈഭവിന്റെ പ്രായത്തെ ചൊല്ലി മുമ്പും വിവാദങ്ങളുണ്ടായിരുന്നു. നേരത്തെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ സ്വന്തമാക്കിയ സമയത്ത് ഇങ്ങനെ ഉയർന്ന ആരോപണങ്ങളോട് വൈഭവിന്റെ പിതാവും പ്രതികരിച്ചിരുന്നു. സംശയമുള്ള ആർക്ക് വേണമെങ്കിലും ശാസ്ത്രീയമായി പരിശോധിക്കാം എന്നായിരുന്നു അന്ന് പിതാവ് പറഞ്ഞത്. വൈഭവ് ജൂനിയർ തലത്തിൽ ദേശീയ ടീമിന് വേണ്ടി കളിച്ച സമയത്ത് ബിസിസിഐയുടെ പ്രായ പരിശോധനയിൽ വിജയിച്ചിരുന്നു.

രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *