Your Image Description Your Image Description

കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രത്തിൽ സൂര്യയാണ് നായകനായി എത്തുന്നത്. ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മികച്ച അഡ്വാൻസ് സെയിൽസ് ആണ് ബുക്കിംഗ് ആരംഭിച്ചതിന് ശേഷം സിനിമയ്ക്ക് ലഭിക്കുന്നത്.

ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഫൈറ്റും ഡാൻസും ഇമോഷണൽ സീനുമൊക്കെ നിറഞ്ഞ് നിൽക്കുന്ന ഒരു സിംഗിൾ ഷോട്ട് ഉണ്ടെന്നും അത് പ്രേക്ഷകർക്ക് ഒരു സ്പെഷ്യൽ മൊമെന്റ് ആയിരിക്കുമെന്നും സൂര്യ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ പറഞ്ഞിരുന്നു.

റെട്രോയിൽ ഒരു 15 മിനിറ്റ് സിംഗിൾ ഷോട്ട് സീൻ ഉണ്ട്. ആ 15 മിനിറ്റിനുള്ളിൽ മുഴുവൻ താരങ്ങളും കനിമാ എന്ന ഗാനത്തിനായി നൃത്തം ചെയ്യും, വഴക്കിടും, തർക്കിക്കും ഒപ്പം നിരവധി സംഭവങ്ങളും നടക്കുന്നുണ്ട്. ഫൈറ്റും ഡാൻസും ഇമോഷണൽ സീനുമൊക്കെ അതിൽ ഉൾപ്പെടുന്നതുകൊണ്ട് എല്ലാവർക്കും അവരുടെ ബെസ്റ്റ് തന്നെ നൽകണമെന്ന വാശിയുണ്ടായിരുന്നു. പടത്തിന്റെ തുടക്കത്തിലേ കനിമാ എന്ന പാട്ടും തുടർന്ന് ആ സിംഗിൾ ഷോട്ട് സീനും വരും. നിങ്ങൾക്ക് എല്ലാവർക്കും തിയേറ്ററിൽ അതൊരു സ്പെഷ്യൽ മൊമെന്റ് തന്നെ ആയിരിക്കും’, സൂര്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *