Your Image Description Your Image Description
Your Image Alt Text

നെ​ടു​മ്പാ​ശ്ശേ​രി: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ മൂ​ന്നു​പേ​ർ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി.

 

ബാ​ങ്കോ​ക്കി​ൽ​ നി​ന്ന് വ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ ന​വാ​സ്, ന​വാ​സ്, ഷാ​ർ​ജ​യി​ൽ​നി​ന്ന്​ വ​ന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശി സാ​മു​വ​ൽ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ബ്ദു​ൽ ന​വാ​സ്, ന​വാ​സ് എ​ന്നി​വ​രി​ൽ ​നി​ന്ന് യ​ഥാ​ക്ര​മം 603 ഗ്രാം 606 ​ഗ്രാം എ​ന്നി​ങ്ങ​നെ സ്വ​ർ​ണ​മാ​ണ് പിടിച്ചെടുത്തത്. ഇ​തി​ന്​ 60 ല​ക്ഷം രൂ​പ വി​ല​വ​രും. ഇവർ ജീ​ൻ​സി​ൽ വി​ദ​ഗ്ധ​മാ​യി പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യാ​ണ് സ്വ​ർ​ണം തു​ന്നി​ച്ചേ​ർ​ത്തു​വെ​ച്ച​ത്. സാ​മു​വ​ലി​ൽ​നി​ന്ന്​ 48 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 957 ഗ്രാ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഗു​ളി​ക​യു​ടെ​യും രു​ദ്രാ​ക്ഷ​ത്തി​ന്‍റെ​യും രൂ​പ​ത്തി​ലാ​ണ് ഇയാൾ സ്വ​ർ​ണം ഒ​ളി​പ്പി​ച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *