Your Image Description Your Image Description

പാലാ ഇടമറ്റം വിലങ്ങുപാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. വിലങ്ങുപാറ ജങ്ഷനിൽ നിന്നും വന്ന കെ എൽ 35 ജെ 4284 നമ്പർ മാരുതി കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്നും വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു.

ഡ്രൈവർ മദ്യപിച്ചതാണ് അപകട കാണണമെന്ന് നാട്ടുകാർ പറഞ്ഞു. വാഹനത്തിൽ നിന്നും മദ്യകുപ്പിയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അപകടം സംഭവിച്ച ഉടനെ നാട്ടുകാരെ വെട്ടിച്ചു ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു. പരിക്കേറ്റവരിൽ 2 പേർ സ്ത്രീകളാണ്. ഇവരെ പാലാ മാർ സ്ലീവ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *