Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യ -പാകിസ്താൻ നയതന്ത്രബന്ധം വഷളാകുന്നതിനിടെ സെൻട്രൽ സെക്ടറിൽ വ്യോമസേനയുടെ അഭ്യാസപ്രകടനം. ആക്രമൺ എന്ന പേരിട്ടിരുക്കുന്ന അഭ്യാസത്തിൽ റഫാൽ യുദ്ധവിമാനങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് സേനാവിഭാഗങ്ങൾ പ്രതിരോധമന്ത്രാലയത്തെ അറിയിച്ചു. പഞ്ചാബിലെ അംബാലയിലും പശ്ചിമ ബംഗാളിലെ ഹാഷിമാരയിലും ഇന്ത്യൻ വ്യോമസേന രണ്ട് റാഫേൽ സ്ക്വാഡ്രണുകളെ വിന്യസിച്ചിട്ടുണ്ട്. കർഷകരെ സഹായിക്കാൻ പോയി അബദ്ധത്തിൽ പഞ്ചാബിൽ അതിർത്തി മുറിച്ച് കടന്ന പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെ ഫ്ലാഗ് മീറ്റിങ്ങ് നടത്തി മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് സർക്കാർ വ്യക്തമാക്കി.

പ്രതിരോധ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഈ അഭ്യാസത്തിൽ ദീർഘദൂര ആക്രമണ ദൗത്യങ്ങളും ശത്രു കേന്ദ്രങ്ങൾക്കെതിരായ സിമുലേറ്റഡ് ആക്രമണങ്ങളും ഉൾപ്പെട്ടിരുന്നു. ആക്രമണം എന്നർത്ഥം വരുന്ന ‘ആക്രമൺ’ എന്ന ഹിന്ദി പദത്തിൽ നിന്നാണ് ഈ അഭ്യാസത്തിന് ഈ പേര് ലഭിച്ചത്. വ്യോമസേന പൈലറ്റുമാർക്ക് ഉയർന്ന തീവ്രതയുള്ള സംഘർഷ സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം നൽകുക എന്നതാണ് ഈ അഭ്യാസത്തിന്റെ ലക്ഷ്യം. ഉന്നത വ്യോമസേന പൈലറ്റുമാർ ഈ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.

അതെ സമയം, കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്തു നിന്ന് കുറച്ചുകൂടി മുന്നോട്ട പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്. പാകിസ്ഥാന്റെ ഭാഗത്തെ അതിർത്തിയിൽ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാൻ അബദ്ധത്തിൽ ഇത് കടന്നത് എന്നതാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

ഇന്നലെ കസ്റ്റഡയിലെടുത്ത ജവാന്റെ ചിത്രങ്ങൾ അടക്കം പുറത്തുവിട്ട പാകിസ്ഥാൻ ഇാതഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ജവാനെ മോചിപ്പിക്കാനായി ഫ്ലാഗ് മീറ്റിങ്ങ് ചേരാനുള്ള നിർദേശം ഇന്ത്യ മുന്നോട്ടു വെച്ചു. പാകിസ്ഥാൻ ഇതിന് തയാറായില്ലെങ്കിൽ ഇന്ത്യ കടുത്ത നിലപാടിലേക്ക് നീങ്ങും.

Leave a Reply

Your email address will not be published. Required fields are marked *