Your Image Description Your Image Description

നവദമ്പതികൾക്കായി ഒരു സന്തോഷവാർത്ത എത്തിയിട്ടുണ്ട്. ഇനി ഈ സാമ്പത്തിക വർഷം മുതൽ അർഹരായ നവദമ്പതികൾക്ക് നൽകുന്ന സാമ്പത്തിക സഹായം 51,000-ൽ നിന്ന് ഒരു ലക്ഷമായി വർധിപ്പിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി സാമുഹിക വിവാഹ യോജനയുടെ ആനുകൂല്യങ്ങൾ ആണ് കൂട്ടിയത്. ഈ തുകയിൽ 60,000 രൂപ വധുവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും, അതേസമയം 25,000 രൂപ നവദമ്പതികൾക്ക് സമ്മാനമായി നൽകും. ബാക്കിയുള്ള 15,000 രൂപ വിവാഹ ചടങ്ങുകളുടെ ചെലവുകൾക്കായി അനുവദിക്കുമെന്നും ആണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ ഇപ്പോൾ പ്രഖ്യാപിച്ചത്.

ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും സമൂഹ വിവാഹ പദ്ധതി പാവപ്പെട്ടവർക്ക് വലിയൊരു പിന്തുണയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച നടത്തിപ്പിനായി പദ്ധതിയെ ഫാമിലി ഐഡി സംവിധാനവുമായി ബന്ധിപ്പിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. പദ്ധതി ഫാമിലി ഐഡിയുമായി ബന്ധിപ്പിച്ചാൽ, 60 വയസ് തികയുന്ന അർഹരായ ഏതൊരു മുതിർന്ന പൗരനും ഉടൻ തന്നെ പെൻഷൻ ലഭിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *