Your Image Description Your Image Description
Your Image Alt Text

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സിജു വിൽസന് പരിക്കേറ്റു. സംഘട്ടന രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന്റെ മൂക്കിന് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ പ്രഥമ ശുശ്രൂഷ നേടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സിജു. ‘ആശാന്റെ മൂക്കിടിച്ചു പരത്തി’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് നടൻ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.

‘എന്റെ സിനിമകളിൽ സംഘട്ടന രം​ഗങ്ങൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു, കാരണം ഇത് സിനിമയിലെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നായി എനിക്ക് തോന്നുന്നു, ഞാൻ അത് ശരിക്കും ആസ്വദിക്കുന്നുണ്ട്. ചില സമയങ്ങളിൽ എനിക്ക് പരുക്കേൽക്കാറുണ്ട്, പക്ഷേ ഞാൻ എന്നെത്തന്നെ സ്വയം മോട്ടിവേറ്റ് ചെയ്യും.

കാരണം വേ​ദനയും ഇതിന്റെയൊരു ഭാ​ഗമാണ്. റിസ്ക് എടുക്കുന്നത് ഒരിക്കലും നിർത്തരുത്, പുതിയ ഉയരങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുക. മികച്ച ഫൈറ്റ് കൊറിയോഗ്രാഫി ഒരുക്കിയതിന് സിൽവ മാസ്റ്ററിന് നന്ദി‘, സിജു വിൽസൻ കുറിച്ചു. നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിജു വിൽസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *