Your Image Description Your Image Description

ഇന്ത്യയിലെതന്നെ ഇതിഹാസ സംഗീത സംവിധായകരിൽ ഒരാളാണ് എ ആർ റഹ്മാൻ. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ യാത്രക്ക് കൂട്ടായി മഹീന്ദ്രയുടെ എക്സ് ഇ വി 9 ഇയും ചേരുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ ഇ വി സ്വന്തമാക്കിയെന്നും ഈ സ്റ്റൈലിഷ് ഇന്ത്യൻ കാറിനായി സൗണ്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞുവെന്നും കുറിച്ച് കൊണ്ടാണ് പുതുവാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രം റഹ്മാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

ടാംഗോ റെഡ് എന്ന കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന നിറമാണ് തന്റെ ഇഷ്ട്ട വാഹനത്തിനായി എ ആർ റഹ്മാൻ തെരഞ്ഞെടുത്തത്. നെബുല ബ്ലൂ, ഡീപ് ഫോറസ്റ്റ്, ഡെസേർട്ട് മിസ്റ്റ്, റൂബി വെൽവെറ്റ്, എവറസ്റ്റ് വൈറ്റ്, സ്റ്റീൽത്ത് ബ്ലാക്ക് എന്നിങ്ങനെയാണ് മറ്റു കളർ ഓപ്ഷനുകൾ.

മഹീന്ദ്രയുടെ ജനപ്രിയ ഇവിയായ ബിഇ 6ഇയെ പോലെ 59kWh, 79kWh എല്‍എഫ്പി ബാറ്ററി ഓപ്ഷനുകള്‍ ഇതിനുമുണ്ട്. ബാറ്ററി പാക്കിന് ലൈഫ്‌ടൈം വാറണ്ടിയുമുണ്ട്. 175kW ഡിസി ഫാസ്റ്റ് ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കിൽ 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് 20 മിനിറ്റില്‍ ചാര്‍ജു ചെയ്യാം. 79kWh ബാറ്ററിയുടെ റേഞ്ച് 656 കീലോമീറ്ററാണ് കമ്പനി പറയുന്നത്. പ്രായോഗിക സാഹചര്യങ്ങളില്‍ 500 കിലോമീറ്ററില്‍ കുറയാത്ത റേഞ്ച് പ്രതീക്ഷിക്കാം.

79kWh ബാറ്ററി 286എച്ച്പി കരുത്തും പരമാവധി 380എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗത്തിലേക്കെത്താന്‍ വാഹനത്തിന് 6.7 സെക്കന്‍ഡ് മതി. 59kWh ബാറ്ററിയില്‍ 231എച്ച്പി മോട്ടോറാണുള്ളത്. 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്രയുടെ ഈ ഇലക്ട്രിക്ക് ഭീമന് എക്സ് ഷോറൂം വില വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *