Your Image Description Your Image Description

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമാ നടിമാരുടെ തുറന്നുപറച്ചിലുകളൊന്നും വലിയ വർത്തകളല്ലാതായി മാറി . മാധ്യമങ്ങളൊന്നും ഇപ്പോൾ അതിനൊന്നും വലിയ പ്രാധാന്യം നൽകുന്നില്ല. എന്നാലും ചില ഒറ്റപ്പെട്ട സംഭവങ്ങളൊക്കെ വരുമ്പോൾ ശ്രദ്ധിക്കാതിരിക്കുന്നതും ശരിയല്ല .

അങ്ങനെയൊരു വർത്തയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത് . ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ , ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടി വിൻ സി അലോഷ്യസ്‍.

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നടിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്കെതിരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത് . ഈ വിഷയത്തിൽ കൂടുതൽ വിശദീകരണമെന്ന നിലയിലാണ് പുതിയ വെളിപ്പെടുത്തലുമായി വിൻ സി. എത്തിയത്.

ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻ സി. പറയുന്നു.‌
വിൻ സിയുടെ വാക്കുകൾ ഒന്ന് കേൾക്കാം ,

ഇതൊക്കെ സാമ്പിൾ വെടിക്കെട്ടുകളാണ് , ഇതിലൊക്കെ എത്രയോ ഭീകരമാണ് സിനിമ സെറ്റുകളിൽ നടക്കുന്നത് , അതൊന്നും നമ്മളറിയുന്നില്ലന്നേയുള്ളു . അങ്ങനെ ആരും ദുരനുഭവങ്ങൾ തുറന്നു പറയുന്നില്ലന്നേയുള്ളു . എന്റെ ഒരു സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി .

സിനിമാ മേഖലയെക്കുറിച്ച് നമ്മൾ പല ഗോസിപ്പുകളും കേൾക്കാറുണ്ട് , അതൊന്നും നമ്മൾ വിശ്വസിക്കുകയുമില്ല , എന്നാലിത് അങ്ങനെയല്ല , ഇപ്പോഴല്ലേ സിന്തറ്റിക് മയക്ക് മരുന്നുകൾ വരുന്നത് , നേരത്തെ കഞ്ചാവും ചരസ്സുമൊക്കെയാണ് സെറ്റിലെത്തുന്നത് .

നമ്മുടെ ചില നടിമാർ ഇതൊക്കെയുണ്ടെങ്കിലേ അഭിനയിക്കൂ , ഇതൊക്കെ സംഭരിച്ചുകൊണ്ടാണ് അഭിനയിക്കാൻ സെറ്റിലെത്തുന്നത് , ആണുങ്ങളെ കുറ്റം പറയുന്നത് പോലെ ലേഡി സൂപ്പർ സ്റ്റാറുകളും ഇക്കാര്യത്തിൽ മോശമല്ല .

Leave a Reply

Your email address will not be published. Required fields are marked *