Your Image Description Your Image Description

ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് (സി എസ്‌ കെ) ക്യാപ്റ്റന്‍ എം എസ് ധോണി സ്വന്തമാക്കിയത് ഐ പി എൽ ചരിത്രത്തിലെ തന്നെ റെക്കോർഡുകൾ. ധോണി പ്ലെയര്‍ ഓഫ് ദ മാച്ച് ആയതോടെയാണ് ചരിത്രം പിറന്നത്.

സംഘാടകരുടെ തീരുമാനത്തോട് ധോണി പൂര്‍ണമായും യോജിച്ചില്ലെങ്കിലും, ഐ പി എല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റെക്കോര്‍ഡ് ആണ് തകര്‍ത്തത്. ഐ പി എൽ ചരിത്രത്തില്‍ ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ധോണി മാറി. 43 വയസും 280 ദിവസവും ആണ് ധോണി പിന്നിട്ടത്. 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്.

ഇതോടെ പ്രവീണ്‍ ടാംബെയുടെ റെക്കോർഡ് പഴങ്കഥയായി. അങ്ങനെ, ലീഗിന്റെ ചരിത്രത്തില്‍ 43-ാം വയസ്സില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കളിക്കാരനായി ധോണി മാറി. 2014-ല്‍ കെ കെ ആറിനെതിരെ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടുമ്പോൾ ടാംബെക്ക് 42 വയസ്സും 208 ദിവസവും ആയിരുന്നു പ്രായം. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു അദ്ദേഹം. വെറും 11 പന്തില്‍ നിന്ന് 26 റണ്‍സ് നേടി ചെന്നൈയെ വിജയത്തിൽ എത്തിക്കുകയായിരുന്നു ധോണി.

Leave a Reply

Your email address will not be published. Required fields are marked *