Your Image Description Your Image Description

ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനോട് സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ അക്‌സർ പട്ടേലിന് കനത്ത പിഴ. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഡല്‍ഹി ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ വിധിച്ചത്. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് അക്സറിനെതിരെ നടപടി എടുത്തിരിക്കുന്നത്.

ഇനിയും കുറഞ്ഞ ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തിയാല്‍ അക്‌സര്‍ പട്ടേലിന് പിഴ നിരക്ക് കൂടുമെന്നാണ് വിവരം. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് ആവേശ വിജയമാണ് നേടിയത്. 12 റൺസിനാണ് മുംബൈ ഡൽഹിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു.

എന്നാൽ മറുപടി ബാറ്റിങ്ങിൽ ഡല്‍ഹി ക്യാപിറ്റല്‍സ് 19 ഓവറിൽ 193 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിന്റെ ആ​ദ്യ തോൽവിയാണിത്. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു തോൽവിയുമായി എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഡൽഹി.

Leave a Reply

Your email address will not be published. Required fields are marked *