Your Image Description Your Image Description

ബോക്സിം​ഗ് ഇതിഹാസം മേരികോം ഭർത്താവുമായി വേർപിരിയുന്നു എന്ന് റിപ്പോർട്ട്. താരം മറ്റൊരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഏറെനാളായി വേർപിരിഞ്ഞാണ് താമസം എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ദമ്പതികൾ ഇതുവരെ വിവാഹ മോചന ​ഹർജി ഫയൽ ചെയ്തിട്ടില്ല. ഇപ്പോൾ ഉയർന്നുവരുന്ന വാർത്തകളോടും ഇരുവരും പ്രതികരിച്ചിട്ടില്ല.

20 വർഷത്തെ ദാമ്പത്യത്തിനാണ് മേരികോം വിരാമമിടുന്നത്. താരം അവസാനിപ്പിക്കുന്നത്. ഭർത്താവ് ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറുമായി താരം ഏറെ നാളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2022-ലെ മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഓൻലെർ പരാജയപ്പെട്ടിരുന്നു.

2022 ലെ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഓൺലർ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ​​ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. “മേരി അവരുടെ നാല്കുട്ടികളുമായി ഫരീദാബാദിലേക്ക് താമസം മാറി, അതേസമയം ഓൺലർ ചില കുടുംബാംഗങ്ങൾക്കൊപ്പം ഡൽഹിയിൽ താമസിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം അവരുടെ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായി. പ്രചാരണത്തിനിടെ ഉണ്ടായ സാമ്പത്തിക നഷ്ടം – ഏകദേശം 2–3 കോടി രൂപ – ആയതിലും അദ്ദേഹം പരാജയപ്പെട്ടതിലും മേരി അസന്തുഷ്ടയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്,” മേരി കോമിനോടും ഓൺലറിനോടും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഓൻലെറിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരെ താത്പ്പര്യമുണ്ടായിരുന്നില്ല. മേരി കോമിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം മത്സരിച്ചത്. മണിപ്പൂരിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ മത്സരിക്കരുത് നന്നാവില്ലെന്ന് ഓൻലെർ പറഞ്ഞിരുന്നെങ്കിലും മേരി വഴങ്ങിയിരുന്നില്ല.

അതേസമയം മേരി മറ്റൊരു ബോക്സിം​ഗ് താരത്തിന്റെ ഭർത്താവും ബിസിനസ് പാർട്ണറുമായ യുവാവമായി ഡേറ്റിം​ഗിലെന്നാണ് വിവരം. ഇതാണ് ദാമ്പത്യത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ആരോപണങ്ങളുണ്ട്. പുതിയ ബിസിനസ് പങ്കാളി എന്ന നിലയിൽ ഹിതേഷ് ചൗധരി എന്നയാളെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇതോടെ അഭ്യൂഹങ്ങളും ശക്തമായി. കുംഭ മേളയിൽ ഉൾപ്പടെ നിരവധി തവണ ഇവരെ ഒരുമിച്ച് കാണുകയും ചെയ്തിരുന്നു. മേരി കോം ഫൗണ്ടേഷന്റെ ചെയർമാനുമാണ് ഇയാൾ.

മേരികോം ഓൻലെറും 2000ലാണ് പ്രണയം തുടങ്ങുന്നത് 2007 ൽ വിവാഹിതരുമായി. ഫുട്ബോളറായിരുന്നെങ്കിലും മേരികോമിനായി തന്റെ കരിയറിൽ ത്യാ​ഗം ചെയ്യുകയായിരുന്നു ഓൻലെർ. മേരിയുടെ വിജയങ്ങളിൽ പിൻനിരയിൽ നിന്ന് കുടുംബത്തിന്റെയും കുട്ടികളുടെയും ചുമതല വഹിച്ചതും ഓലെറായിരുന്നു. അതേസമയം ഓൻലെറിന് കുട്ടികളെ കാണാനാകുന്നില്ലെന്നും വിവരമുണ്ട്. ഇതിൽ മാനസികമായി തകർന്ന നിലയിലാണ് ഓൻലെർ.

Leave a Reply

Your email address will not be published. Required fields are marked *