Your Image Description Your Image Description

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ പങ്കാണുള്ളതെന്ന് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ‘ഐപിഎല്ലിന്റെ തുടക്കം മുതല്‍ എല്ലായ്‌പ്പോഴും രാജസ്ഥാന്‍ റോയല്‍സ് യുവതാരങ്ങളെ തിരിച്ചറിയാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. അതുപോലെ മികച്ച കഴിവുണ്ടായിരുന്നിട്ടും അത്രയധികം അംഗീകാരം ലഭിക്കാതെ പോയവര്‍ക്കും രാജസ്ഥാന്‍ ടീം അവസരം നല്‍കും. ഇത് എക്കാലവും രാജസ്ഥാന്‍ റോയല്‍സിന്റെ നയങ്ങളിലുള്ളതാണ്.’ ഇതിനുദാഹരണമായി 41-ാം വയസില്‍ പ്രവീണ്‍ താംബെ രാജസ്ഥാന്‍ നിരയില്‍ അരങ്ങേറ്റം കുറിച്ചത് ദ്രാവിഡ് ഓര്‍മിപ്പിച്ചു.

പ്രവീണ്‍ താംബെയെ ഒരിക്കലും ഒരു യുവതാരം എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ താംബെ രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ച ഒരു താരമാണ്. യുവത്വം എന്നത് പ്രധാനപ്പെട്ട വാക്കാണ്. പലപ്പോഴും ആരും ശ്രദ്ധിക്കാത്ത താരങ്ങള്‍ ടീമിലെത്തുമ്പോഴാണ് യുവതാരം എന്ന വാക്ക് ഉപയോഗിക്കുന്നത്. ക്രിക്കറ്റിനും അപ്പുറത്തേയ്ക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം. രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *