Your Image Description Your Image Description

ഗുണമേന്മയുള്ള സാധനങ്ങൾ ന്യായവിലയ്ക്ക് ഉപഭോക്തകൾക്ക് എത്തിക്കുന്നതിനായി പൊതുവിതരണമേഖലയ്ക്ക് അധിക തുക അനുവദിച്ചെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. പുത്തൂർ ചന്തമുക്കിൽ (ഷോജ് പ്ലാസ) നവീകരിച്ച കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.മന്ത്രി. നവംബർ മാസത്തോടെ അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കും. വിഷു -ഈസ്റ്റർ വിപണിയുടെ ഭാഗമായി ഏപ്രിൽ 12 മുതൽ 21 വരെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 13 ഇന ഭക്ഷ്യവസ്തുക്കൾ സബ്സിഡി നിരക്കിൽ ലഭിക്കും. ജയ അരി, കുറുവ അരി, പുത്തരി, പച്ചരി, പഞ്ചസാര, ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയ്ക്കാണ് സബ്സിഡി ഉള്ളത് എന്നും വ്യക്തമാക്കി.

ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ നടന്ന യോഗത്തിൽ കൺസ്യൂമർഫെഡ് ഡയറക്‌ടർ ജി. ത്യാഗരാജൻ അധ്യക്ഷനായി. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല ആദ്യവിൽപന നിർവഹിച്ചു. കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ ഐ. ലൈലമോൾ, അസിസ്റ്റന്റ് റീജിയണൽ മാനേജർ കെ. എസ് ബിജുകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ജില്ലാ- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, എസ്.സി.ബി. പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *