Your Image Description Your Image Description

അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണ. ​ഗർഭകാലത്തെ ഓരോ ചെറിയ സന്തോഷങ്ങളും ദിയ കൃഷ്ണ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കുഞ്ഞിന്റെ ജനനത്തിന് തൊട്ടുമുന്നെയുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപിൽ കടലിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങളാണ് ദിയ പങ്കുവച്ചിരിക്കുന്നത്.

നിറവയറിൽ കൈവച്ച് മെർമേഡ് ലുക്കിലാണ് ദിയയുടെ ചിത്രങ്ങൾ. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകരുടെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ദിയയെ കാണാൻ മത്സ്യകന്യകയെപ്പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്. സഹോദരിമാരായ ഹൻസിക കൃഷ്ണ, ഇഷാനി കൃഷ്ണ, ഇൻഫ്ളുവൻസർ അപർണ തോമസ് തുടങ്ങി നിരവധി പേർ ദിയയുടെ ചിത്രങ്ങൾക്കു താഴെ സ്നേഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ‘എന്റെ ഓക്കെ കണ്ണമ്മ; എന്ന അടിക്കുറിപ്പോടെയാണ് അശ്വിൻ ഗണേഷ് ഇൻസ്റ്റഗ്രാമിൽ ബേബി മൂൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

.

Leave a Reply

Your email address will not be published. Required fields are marked *