Your Image Description Your Image Description

തിരുവനന്തപുരം: ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയിൽ മദ്യലഹരിയിൽ നൃത്തം ചെയ്തത് തടഞ്ഞതിന്റെ പേരിൽ പോലീസുകാരന് നേരെ ആക്രമണം. പൂജപ്പുര സെൻട്രൽ ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസർ എസ്.എൽ.അനീഷിനാണ് മർദനമേറ്റത്. പ്രതികളിലൊരാൾ ഇദ്ദേഹത്തിന്റെ മൂക്ക് ഇടിച്ചു തകർത്തു. പരിക്കേറ്റ ഉദ്യോഗസ്ഥൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ജഗതി സ്വദേശി പന്തം ജയൻ എന്നുവിളിക്കുന്ന ജയൻ (42), ജയന്റെ സഹോദരൻ പ്രദീപ് (46), ദിനേശ് (30) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി പൂജപ്പുര ജയിലിന്റെ സമീപമുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ ജയൻ ഉൾപ്പെടെയുള്ള സംഘം ക്ഷേത്ര പരിസരത്ത് എത്തുകയും മദ്ദ്യലഹരിയിൽ എത്തിയ ഇവർ ഡാൻസ് കളിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത അനീഷിന്റെ മുഖത്ത് ജയൻ തലകൊണ്ട് ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനീഷിന്റെ മൂക്കിന്റെ അസ്ഥി പൊട്ടി. ഉദ്യോഗസ്ഥരെ മർദിച്ച പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറഞ്ഞു. പല കേസുകളിൽ ഇവർ പൂജപ്പുരയിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *