Your Image Description Your Image Description

മ്പുരാന്‍ വിവാദത്തില്‍ സംവിധായകന്‍ പൃഥ്വിരാജിനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും പിന്തുണയുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മികച്ചൊരു ടീമിന്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിന്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെയും സിനിമാ ഇന്‍ഡസ്ട്രിയെയും ദോഷമായി ബാധിക്കുമെന്ന് ലിസ്റ്റിന്‍ പറയുന്നു. പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ ചര്‍ച്ചകളും വിയോജിപ്പുകളുമാവാം. ഇതിന് മുമ്പും ഈ അവഗണനകള്‍ പൃഥ്വിരാജ് നേരിട്ടതാണെന്നും ഇത് ഒന്നും പുതുമയുള്ള കാര്യം അല്ല. ഓരോ വെള്ളിയാഴ്ചയും നിരവധി സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. അതില്‍ ഒന്ന് മാത്രമാണ് എമ്പുരാന്‍. സിനിമയെ സിനിമയായി മാത്രം കാണണമെന്നും ലിസ്റ്റിന്‍ അഭിപ്രായപ്പെട്ടു.

 

ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍ ഇങ്ങനെ

മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റില്‍ പറത്തി കുതിയ്ക്കുകയാണ് ‘എമ്പുരാന്‍’. ഇത് ഒരു ഫാന്‍ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റര്‍ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് എമ്പുരാന്‍ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. മികച്ച ഒരു ടീമിന്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിന്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വെക്തിയെ മാത്രമല്ല, സിനിമാ ഇന്‍ഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നത്. ചര്‍ച്ചയാവാം , വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ.

രാജു… ആദ്യമായി ഒരു വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുക. സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട്. കാരണം, ഇനിമുതല്‍ നമ്മുടെ കൊച്ചു കേരളം ഭൂപടത്തില്‍ മറ്റെല്ലാ ഭാഷകളോടും കിടപിടിയ്ക്കും. രാജു… ഇതിന് മുമ്പും ഈ അവഗണനകള്‍ ഒക്കെ നേരിട്ടത് ആണല്ലോ.. ഇത് ഒന്നും ഒരു പുതുമയുള്ള കാര്യം അല്ലാ ഓരോ വെള്ളിയാഴ്ച എത്രയോ സിനിമകള്‍ ഇറങ്ങുന്നു, അതില്‍ ഒന്ന് മാത്രം ആണ് ‘ എമ്പുരാന്‍ ‘. സിനിമയെ സിനിമ മാത്രം ആയി കാണുക. മലയാള സിനിമയിലെ കളക്ഷന്‍ കണക്കുകള്‍ ഇനി രണ്ടായി വിഭജിക്കപ്പെടും. Before EMPURAAN & After EMPURAAN. എമ്പുരാന്‍ ചരിത്രത്തിലേക്ക് ! പൃഥ്വിരാജിനൊപ്പം സിനിമയ്‌ക്കൊപ്പം എന്നും എപ്പോഴും.

Leave a Reply

Your email address will not be published. Required fields are marked *