Your Image Description Your Image Description
Your Image Alt Text

മുംബൈ: അഫ്ഗാനിസ്ഥാാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിരുന്നു. സഞ്ജുവിനെ കൂടാതെ ജിതേഷ് ശര്‍മയാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് സഞ്ജുവും ജിതേഷും ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയതും സഞ്ജുവിന് ഗുണം ചെയ്തു.

രണ്ട് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതോടെ ആരാണ് ടീമിലുള്‍പ്പെടുകയെന്ന ചോദ്യം പ്രധാനമാണ്. ഓസ്‌ട്രേലിയക്കെതിരെ ജിതേഷായിരുന്നു വിക്കറ്റ് കീപ്പര്‍. രണ്ട് മത്സരങ്ങളിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് സാധ്യത തെളിയുമെന്നാണ് കരുതപ്പെടുന്നത്. സഞ്ജുവാകട്ടെ മികച്ച ഫോമിലും. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവത്തില്‍ നാലാമനായോ അഞ്ചാമനായോ സഞ്ജു കളിച്ചേക്കും.

യഷസ്വി ജെയ്‌സ്വാളിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മോശം ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്ലിന് പുറത്തിരിക്കേണ്ടിവരും. മൂന്നാമന്‍ വിരാട് കോലി. പിന്നീട് തിലക് വര്‍മയേയും കളിപ്പിക്കും. അതിന് ശേഷമായിരിക്കും സഞ്ജുവിന് കളിക്കുക. ആറാമനായി റിങ്കു സിംഗും പിന്നാലെ പേസ് ഓള്‍റൗണ്ടര്‍ ശിവം ദുേെബയും കളിപ്പിക്കാന്‍ സാധ്യതയേറെയാണ്. എട്ടാമനായി സ്പിന്‍ ഓള്‍റൗണ്ടറായ അക്‌സര്‍ പട്ടേല്‍. പേസര്‍മാരായി മുകേഷ് കുമാറും അര്‍ഷ്ദീപ് സിംഗും. ടീമിലെ മറ്റൊരു സ്പിന്നറായി കുല്‍ദീപ് യാദവും കളിക്കും.

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യഷസ്വി ജെയസ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, തിലക് വര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *