Your Image Description Your Image Description

ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ  തിരുവനന്തപുരം ടാഗോർ തീയറ്ററിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമത്തിന്റെ  ഉദ്‌ഘാടന ചടങ്ങിൽ   ജില്ലാ കളക്ടർ അലക്സ് വർഗീസിനെ അനുമോദിച്ചു.  വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ജില്ലാഭരണകൂടവും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും  സംയുക്തമായി  സംഘടിപ്പിച്ച പ്ലാസ്റ്റിക്ക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ്റെ പ്രവർത്തനങ്ങൾക്ക്  നേതൃത്വം  നല്കിയതിനാണ് ജില്ലാ കളക്ടർക്ക് അംഗീകാരം ലഭിച്ചത്. ആലപ്പുഴയിലെ കനാൽ വൃത്തിയാക്കൽ ഉൾപ്പെടെ മാതൃകാപരമായാ പ്രവർത്തങ്ങൾ നടപ്പാക്കിയതിന്  കളക്ടറെ  പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ഏറ്റവും വലുതും റാംസര്‍ തണ്ണീര്‍ത്തട വ്യവസ്ഥയില്‍ ഉള്‍പ്പെട്ടതുമായ വേമ്പനാട് കായലിന്റെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ മെഗാ ക്ലീനിങ് ജനുവരി 18 നാണ്  ജില്ലയിൽ ആരംഭിച്ചത്. പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ആലപ്പുഴ നഗരസഭയിലെ പുന്നമട ഫിനിഷിംഗ് പോയിന്റിലാണ് നടന്നത്.
ആദ്യ ദിനം നീക്കിയത് 11 ടണ്‍ പ്ലാസ്റ്റിക് മാലിന്യമായിരുന്നു.ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത് 3250 പേരാണ്.

ഫെബ്രുവരി ഏഴിന് സംഘടിപ്പിച്ച മെഗാ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തില്‍ 9235.5 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച്  നീക്കിയിരുന്നു.

വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് കഴിഞ്ഞ ശനിയാഴ്ച സംഘടിപ്പിച്ച പ്ലാസ്റ്റിക്ക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ്റെ മൂന്നാം ഘട്ടത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുനീക്കിയിരുന്നു.

ജില്ലയില്‍ വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *