Your Image Description Your Image Description

ഐപിഎല്ലിന് മുമ്പായി ആരാധക പിന്തുണ ആവശ്യപ്പെട്ട് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. ബാറ്റ് ചെയ്യാൻ പോകുമ്പോഴും പന്തെറിയാൻ തയ്യാറെടുക്കുമ്പോഴും ടോസിനായി എത്തുമ്പോഴും ആരവം മുഴക്കണമെന്ന് ഹർദിക് പാണ്ഡ്യ പറഞ്ഞു.

‘കഴിഞ്ഞ വർഷത്തെ ഐപിഎൽ യാത്ര ഒരൽപ്പം ബുദ്ധിമുട്ടേറിയതായിരുന്നു. എങ്കിലും അത് മികച്ചതായിരുന്നു. ഞാൻ എന്നെ തന്നെ ടീമിൽ നിർണായക സാന്നിധ്യമായാണ് കരുതിയിരിക്കുന്നത്. ടീമിനായി ഞാൻ എന്റെ ഓൾ റൗണ്ടറെന്ന കഴിവ് ഉപയോ​ഗിക്കുന്നു. അത് തീർച്ചയായും ടീമിന് ​ഗുണം ചെയ്യും. വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന്റെ ജഴ്സിയുടെ നിറമാണ് എനിക്ക് കാണേണ്ടത്. മറ്റൊന്നും അവിടെ കാണേണ്ടതില്ല‘ ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി.

അതേസമയം ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് കളിയ്ക്കാൻ സാധിക്കില്ല. കഴിഞ്ഞ സീസണിൽ അവസാന മത്സരം ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ കുറഞ്ഞ ഓവർനിരക്ക് ലഭിച്ചതാണ് ഈ സീസണിലെ ആദ്യ മത്സരത്തിൽ നിന്ന് ഹാർദിക് വിലക്ക് നേരിടാൻ കാരണം. പകരമായി സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിനെ നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *