Your Image Description Your Image Description

മണിപ്പൂരിലെ ചുരചന്ദാപൂരിലുണ്ടായ സംഘർഷത്തിൽ നിരവധി​ പേർക്ക് പരിക്ക്. സോമി, ഹമർ ​ഗോത്രങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഘർഷമുണ്ടായത്. രണ്ട് ഗോത്രങ്ങളുടേയും ഉന്നത സമിതികൾ സമാധാനമുണ്ടാക്കുമെന്ന് കരാർ ഉണ്ടാക്കിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

സുരക്ഷാസേനക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി തവണ സുരക്ഷാസേന ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചു. ചില ആളുകൾ വെടിവെച്ചതായും റിപ്പോർട്ടുണ്ട്. വെടിവെച്ചവർ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *