Your Image Description Your Image Description
Your Image Alt Text

റിയോ ഡി ജനീറോ > ബ്രസീൽ ഫുട്‌ബോൾ ടീം പരിശീലകസ്ഥാനത്തുനിന്ന്‌ ഫെർണാൻഡോ ഡിനിസ്‌ പുറത്ത്‌. ഫ്ലുമിനെൻസെ ക്ലബ്ബിന്റെ പരിശീലകൻകൂടിയായ  നാൽപ്പത്തേഴുകാരനെ ബ്രസീൽ പുറത്താക്കിയെന്ന്‌ ആഭ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഒരുവർഷ കരാറിന്‌ 2023 ജൂലൈ നാലിനാണ്‌ ഡിനിസിനെ ബ്രസീൽ ചുമതലയേൽപ്പിച്ചത്‌. എന്നാൽ, മോശം പ്രകടനമായിരുന്നു. ആറുകളിയിൽ മൂന്നിലും തോറ്റു.

രണ്ടുജയവും ഒരു സമനിലയുമാണ്‌. ലാറ്റിനമേരിക്കൻ ലോകകപ്പ്‌ യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുകയും ചെയ്‌തു. ജൂണിൽ കോപ അമേരിക്കയ്‌ക്കുമുമ്പ്‌ റയൽ മാഡ്രിഡ്‌ പരിശീലകനായ കാർലോ ആൻസെലോട്ടിയെ നിയമിക്കാൻ ബ്രസീൽ ഫെഡറേഷന്‌ പദ്ധതിയുണ്ടായിരുന്നു. എന്നാൽ, ബ്രസീൽ ഫുട്‌ബോളിലെ ആഭ്യന്തരപ്രശ്‌നങ്ങൾ കാരണം ആൻസെലോട്ടി പിന്മാറി.

Leave a Reply

Your email address will not be published. Required fields are marked *