Your Image Description Your Image Description

വരാനിരിക്കുന്ന ചിത്രമായ ‘ബി ഹാപ്പി’യിലൂടെ ഒരച്ഛന്റെയും മകളുടെയും കഥ പറയുകയാണ് അഭിഷേക് ബച്ചൻ. മകൾ ആരാധ്യ ബച്ചന്റെ പിതാവെന്ന നിലയിൽ തനിക്കുണ്ടായ അനുഭവങ്ങൾ സിനിമയിലെ തന്റെ പ്രകടനത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് താരം.

“നമ്മളുടെ ജീവിതത്തിന് സമാനമായി, നമ്മൾ അനുഭവിച്ച ഒരു വികാരമാണ് അതെങ്കിൽ ആ കാര്യം നമുക്ക് വളരെ എളുപ്പമാണ് ,” അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ബി ഹാപ്പി സിനിമയെ പറ്റി അദ്ദേഹം പങ്കുവെച്ചതിങ്ങനെയാണ്.

അമ്മയുടെ വിയോഗത്തിനുശേഷം ഒരു കുടുംബം കടന്നുപോകുന്ന സങ്കീർണ്ണതകളിലേക്ക് ആണ് ‘ബി ഹാപ്പി’ എന്ന സിനിമ ആഴ്ന്നിറങ്ങുന്നത്.

ധൂം എന്ന ചിത്രത്തിലൂടെ ഒരു അമ്മ അവശേഷിപ്പിച്ച ശൂന്യത നികത്താൻ ഒരു അച്ഛൻ മുന്നിട്ടിറങ്ങുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെ മികച്ചതായി തനിക്ക് തോന്നിയിരുന്നു. അമ്മയുടെ സാന്നിധ്യം ആർക്കും പകരം വയ്ക്കാൻ കഴിയില്ലെങ്കിലും, മാതാപിതാക്കൾ എപ്പോഴും കുട്ടികൾക്ക് ഏറ്റവും മികച്ചത് നൽകാൻ ശ്രമിക്കുമെന്നും, പലപ്പോഴും അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിനായി അവരുടെ പരിധികൾക്കപ്പുറത്തേക്ക് പോകുമെന്നും അദ്ദേഹം പറയുന്നു.

സിനിമയിലെ തന്റെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിന് കുട്ടിയായി അഭിനയിച്ച ആ കഥാപാത്രത്തിൽ താൻ കണ്ടത് പതിമൂന്നു വയസ്സുള്ള സ്വന്തം മകൾ ആരാധ്യയെ തന്നെയാണെന്നും യഥാർത്ഥ ജീവിതാനുഭവങ്ങളുമായി കഥാപാത്രങ്ങളെ ബന്ധപ്പെടുത്താൻ കഴിയുമ്പോൾ, അത് അഭിനയത്തിന്റെ ആഴം കൂട്ടുമെന്നും അഭിനയം ശരിക്കും എളുപ്പമാക്കുമെന്നും പറയുന്നു ബച്ചൻ.

2020-ൽ പുറത്തിറങ്ങിയ കോമഡി-ഡ്രാമയായ ‘ലുഡോ’യിൽ അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച ബാലതാരം ഇനായത് വർമ്മയുമായുള്ള പുനഃസമാഗമമാണ് ബി ഹാപ്പി. നോറ ഫത്തേഹി, നാസർ, ജോണി ലിവർ, ഹർലീൻ സേഥി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മാർച്ച് 14 ന് പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ് ചിത്രം.

റെമോ ഡിസൂസ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ നിർമ്മിച്ച ഈ ചിത്രം ലിസെല്ലെ റെമോ ഡിസൂസയുടെ പിന്തുണയോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു അമ്മയുടെ നഷ്ടത്തെ അതിജീവിക്കാൻ ശ്രമിക്കുന്ന ഒരു കുടുംബത്തിനുള്ളിലെ സഹിഷ്ണുതയെയും സ്നേഹത്തെയും കുറിച്ച് പറയുന്ന ഒരു ഹൃദയസ്പർശിയായ സിനിമയാണ് ബി ഹാപ്പി.

Leave a Reply

Your email address will not be published. Required fields are marked *