Your Image Description Your Image Description

അടുത്ത കാലങ്ങളിലായി സോഷ്യൽ മീഡിയയിൽ വളരെ ഏറെ ഇടം നേടുന്ന ഒരാളാണ് ശോഭിത ധുലിപാല. തന്റെ ഫാഷന് ഒരു അതിരും വെക്കാത്ത ആളുകൂടിയാണ് താരം. വലിയ ബോൾ ഗൗണുകൾ മുതൽ സ്ലീക്ക് മെർമെയ്ഡ് വസ്ത്രങ്ങൾ വരെ, കടുപ്പമേറിയ നിറങ്ങൾ, ശ്രദ്ധേയമായ സിലൗട്ടുകൾ, ആകർഷകമായ സ്റ്റൈലുകൾ എന്നിവയൊന്നും പരീക്ഷിക്കാൻ ഭയപ്പെടാത്ത നടിയാണ് അവർ. നടിയുടെ ഫാഷൻ സെൻസ് നിരന്തരം ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ലുക്കും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്.

അടുത്തിടെ, ശോഭിത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ആംസ്റ്റർഡാമിലെ ഗെറ്റ്അവേയിൽ ഭർത്താവ് നാഗ ചൈതന്യയുമൊത്തുള്ള ഫോട്ടോസാണ് ആരാധകരുടെ മനം കവരുന്നത്.

സ്ലീക്ക് കറുത്ത ഗൗണിൽ സുന്ദരിയായി നിൽക്കുന്ന ശോഭിത ധുലിപാല. ബോഡികോൺ ആയ, പുറം ഓപ്പൺ ആയ ആഡംബരപൂർണ്ണമായ ഒന്നാണ് ധരിച്ചിരിക്കുന്നത്. ഒരു ഡേറ്റ് നൈറ്റിന് ഏറ്റവും അനുയോജ്യമായ സ്റ്റൈൽ തന്നെയായിരിക്കും ഇതെന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *