Your Image Description Your Image Description

ഹൈദരാബാദ്: താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് പിന്നണി ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കല്‍പന രാഘവേന്ദര്‍. ബോധം തിരിച്ച് കിട്ടിയതോടെ പൊലീസ് മൊഴി രേഖപ്പെടുത്തി. ഉറങ്ങാന്‍ കഴിയാത്തത് കൊണ്ട് ഉറക്ക ഗുളിക അധികം കഴിച്ചു. 8 ഗുളികകള്‍ കഴിച്ചിട്ടും ഉറങ്ങാനായില്ല, ഇതോടെ 10 ഗുളികകള്‍ കഴിക്കുകയായിരുന്നു എന്നാണ് ഗായിക പൊലീസിന് മൊഴി നല്‍കിയത്. മകളുമായി തിങ്കളാഴ്ച ചില കാര്യങ്ങളില്‍ തര്‍ക്കിച്ചിരുന്നു. ചൊവ്വാഴ്ച്ചയാണ് എറണാകുളത്ത് നിന്ന് എത്തിയത്. സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്തരുതെന്നും കല്‍പന പറഞ്ഞു.

അതേസമയം അമ്മയുടേത് ആത്മഹത്യ ശ്രമം അല്ലെന്ന് മകള്‍ ദയ നേരത്തെ പറഞ്ഞിരുന്നു. തന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും മരുന്നുകഴിച്ചത് കൂടിപ്പോയതാണെന്നുമാണ് പ്രതികരണം. ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് മകള്‍ വിഷയത്തില്‍ വ്യക്തതവരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *