Your Image Description Your Image Description

കോട്ടയത്തെ പ്രബല ക്രൗസ്തവ സുമുദായമായ ക്നാനായ സമുദായത്തെ കേരളാ കോൺഗ്രസ്സും കെ എം മാണിയും പണ്ടും കൈവിട്ടിട്ടില്ല . ഇപ്പോൾ കെ.എം.മാണിയുടെ ഇളം മുറതലമുറക്കാരനായ ജോസ്.കെ.മാണിയും അതെ പാതയിലാണ് . പറയാൻ കാരണം പാലാ മുനിസിപ്പാലിറ്റിയിൽ ഇന്നലെ ചെയർമാനായത് ഒരു ക്നാനായക്കാരനാണ് .

പാലാമണ്ഡലം പുനസംഘടിപ്പിക്കും മുമ്പ് ക്നാനായ മേഖലകളായ വെളിയന്നൂർ, ഉഴവൂർ പഞ്ചായത്തുകൾ പാലായിലായിരുന്നു. സമീപ പഞ്ചായത്തുകളിലും കടുത്തുരുത്തിയിലും പ്രബല വോട്ട് ബാങ്കായിരുന്നു ഇക്കൂട്ടർ.

ജോസഫ് ചാഴികാടനെ കടുത്തുരുത്തി എം.എൽ.എ ആക്കി കൊണ്ടാണ് കേരള കോൺഗ്രസിൽ കനാനായ പ്രീണനം ആരംഭിച്ചത്. പിന്നീട് ഏറ്റുമാനൂരിൽ ബാബു ചാഴികാടനെ മത്സരിപ്പിച്ചു .തുടർന്ന് ബാബുവിൻ്റെ സഹോദരൻ തോമസ് ചാഴികാടനെ 20 വർഷം തുടർച്ചയായി ഏറ്റുമാനൂരിൽ എം .എൽ .എ യും അഞ്ചു വർഷം കോട്ടയം എം.പിയുമാക്കി.

കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജിനെ കെ.എം.മാണി എം.എൽ.എ ആക്കി. ജോസ്.കെ.മാണി കഴിഞ്ഞ തെരഞ്ഞെടുപ്പിലും കടുത്തുരുത്തി സീറ്റ് സ്റ്റീഫനാണ് നൽകിയത്. പ്രൊഫ.എം.സി.മാത്യു , പ്രൊഫ. ജോയി മുപ്രാപിള്ളി എന്നിവരെ പി.എസ്.സി അംഗങ്ങളും ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമാക്കി.

സമുദായത്തിൽ നിന്നുള്ളവരെ ഹൈക്കോടതിയിലെ ഉന്നത പദവികളിലും ജില്ലാ കോടതികളിലും നിയമിക്കുകയും ചെയ്തു. ജസ്റ്റീസ് സിറിയക് ജോസഫും, കെ.സി.പീറററും അഡീഷണൽ അഡ്വ.ജനറലും അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമാക്കി .

ജോസ്.കെ.മാണിയുടെ കാലഘട്ടത്തിലും നിരവധി ക്നാനായ സമുദായക്കാർ ഗവ: പ്ലീഡർ തസ്തികയിൽ കയറിപ്പറ്റിയിട്ടുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്ന ഷിനോജ് ചാക്കോയും ഈ അക്കൗണ്ടിലൂടെയാണ് വന്നത്.

കേരള കോൺ മാണിഗ്രൂപ്പിന്റെ താക്കോൽ സ്ഥാനീയനും യുവജന വിഭാഗം പ്രസിഡണ്ടും ക്നാനായക്കാരാണ്.
അവസാനം പാലാ നഗരസഭാ ചെയർമാൻ സ്ഥാനവും ക്നാനായ സമുദായ അംഗമായ തോമസ് പീറ്റർക്ക് സമ്മാനിച്ചു .

ഇന്നലെ നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിനു ശേഷം തോമസ് പീറ്ററിൻ്റെ ഇടവക ദേവാലയമായ വള്ളിച്ചിറ ചെറുകര പള്ളി വികാരിയുടെ നേതൃത്വത്തിൽ സമുദായ നേതാക്കൾ കൂട്ടമായി എത്തിയാണ് തങ്ങളുടെ പ്രതിനിധിക്ക് ആശംസകൾ നേർന്നത് .

കോട്ടയം ചിങ്ങവനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്നാനായ സമൂഹത്തിനെയും പാർട്ടി പരിഗണിച്ചിട്ടുണ്ട്.1977ലും 1980 ലും കോട്ടയത്തുനിന്നും പാർട്ടി സ്ഥാനാർത്ഥിയായി പാർലമെൻ്റിലേക്ക് വിജയിച്ച സ്കറിയാ തോമസും മറ്റൊരു കാനായ യാക്കോബായക്കാരനാണ്.

ഇത്രയുമെല്ലാം ക്നാനായ പ്രീണനം നടത്തിയ കേരള കോൺഗ്രസിന് ഉദ്ദിഷ്ട കാര്യം സാധിച്ചോയെന്ന് ഒരു ആത്മശോധന ചെയ്യണം. തങ്ങളെ ഇത്രയും മേഖലകളിലേക്ക് കൈപിടിച്ചുയർത്തിയ കെഎം മാണിയോടും മാണി ഗ്രൂപ്പിനോടും ക്നാനായ സമുദായം നന്ദി കാണിച്ചോയെന്ന് വിചിന്തനം ചെയ്യണം.

സ്റ്റീഫൻ ജോർജിനെ കടുത്തുരുത്തിയിൽ മത്സരിപ്പിച്ചപ്പോൾ എത്ര ക്നാനായക്കാർ വോട്ട് ചെയ്തു എന്ന് മൂലക്കാട് പിതാവ് പരിശോധിച്ചു പറയണം. സ്റ്റീഫനെ പറ്റി ക്നാനായ സമുദായം മൊത്തം വെറുക്കുന്നവനാണെന്ന ന്യായം ചിലരെങ്കിലും പറയുമായിരിക്കും. എന്നാൽതോമസ് ചാഴികാടനോട് ക്നാനായ സഭ നീതി പുലർത്തിയില്ലന്നു പറയാനുള്ള ധൈര്യമെങ്കിലും കാണിക്കണം.

ക്നാനായക്കാർ നന്ദിയില്ലാത്തവരെന്നല്ല ഞാൻ പറഞ്ഞത് , അവർ നന്ദിയുള്ളവർ തന്നെയാണ് . പക്ഷെ നിങ്ങൾക്ക് വേണ്ടി നിൽക്കുന്നവരെ അർഹിക്കുന്ന പ്രാധാന്യത്തിൽ പരിഗണിക്കണമെന്നേ പറയുവാനുള്ളു.

Leave a Reply

Your email address will not be published. Required fields are marked *