Your Image Description Your Image Description

ഹൈന്ദവ വിശ്വാസത്തെ ചവിട്ടി താഴ്ത്തുകയും ഹിന്ദു വിശ്വാസികളെ അവഹേളിക്കുകയും ചെയ്യുന്നത് ഇന്ന് കേരളം അടക്കം ഉള്ള സംസ്ഥാനങ്ങളിലെ സ്ഥിരം കാഴ്ചയാണ്. കുറച്ച നാളുകൾക്ക് മുൻപ് വരെ രാഷ്ട്രീയ പാർട്ടികൾ ആയിരുന്നു എങ്കിൽ ഇപ്പോൾ അത് മലയാള മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഹിന്ദു വിശ്വാസത്തെയും വിശ്വാസികളെയും അവഹേളിച്ചും കളിയാക്കിയും താഴ്ത്തിക്കെട്ടിയും നടക്കുന്ന സ്ഥിരം ചർച്ചകൾക്ക് ആക്കം കൂട്ടുന്ന പ്രവർത്തികളാണ് ഏഷ്യാനെറ്റ് പോലുള്ള ചാനലുകളിൽ നടക്കുന്നത്. സിന്ധു സൂര്യകുമാറും ഏഷ്യാനെറ്റും ഇത് ആദ്യമല്ല ഹിന്ദു വിരുദ്ധത പറയുന്നത്…. ദുർഗ്ഗാ ദേവിയെ അപമാനിച്ച് സംസാരിച്ചു…. ബംഗാളിൽ കൊല്ലപ്പെടുന്നത് ബിജെപി ക്കാരായത് കൊണ്ട് വാർത്ത നൽകേണ്ട കാര്യമില്ല എന്ന് പറഞ്ഞു…. ശബരിമലമിൽ സമരം ചെയ്യുന്നവരെ അഭിസംബോധന ചെയ്തത് കലാപകാരികൾ എന്നാണ്…. പിന്നീടും ഒളിഞ്ഞും തെളിഞ്ഞും പലതവണ…. ഒടുവിൽ പരസ്യമായി കുംംഭമേളയിലും…. മഹാകുംഭമേളയിൽ മലയാളികൾ പങ്കെടുത്തതിനെ വിമർശിച്ച് ചാനൽ പരിപാടി സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ വിമർശനമാണുണ്ടായത് . ഹൈന്ദവ വികാരങ്ങളെ തികച്ചും അപഹസിക്കും വിധമാണ് അവതാരക സിന്ധു സൂര്യകുമാർ പരിപാടി അവതരിപ്പിച്ചത് . കുംഭമേളയിൽ പുണ്യസ്നാനം ചെയ്ത 60 കോടി ഭക്തരെയും അവഹേളിക്കുന്ന രീതിയിലായിരുന്നു പരിപാടി . വിമർശനം ഉയർന്നതിനു പിന്നാലെ ഇനി ഇത്തരം നിലപാടുകൾ ആവർത്തിക്കില്ലെന്ന് വ്യക്തമാക്കി ചാനൽ മേധാവി രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മഹാകുംഭമേളയെ പരിഹസിക്കും വിധം പരിപാടി അവതരിപ്പിച്ചതായി നിരവധി പേർ പരാതി ഉന്നയിച്ചുവെന്നും , അത് തന്നെ വേദനിപ്പിച്ചുവെന്നുമാണ് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചത്.‘ അവിടെ ഉണ്ടായിരുന്ന കോടിക്കണക്കിന് ഭക്തരിൽ എന്റെ കുടുംബവും ഉണ്ടായിരുന്നു. ഞാൻ ഇത് ചാനൽ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി . ലക്ഷക്കണക്കിന് ഭക്തർ വിശ്വാസം അർപ്പിക്കുന്ന ഒരു സംഗമത്തെ കുറിച്ച് അശ്രദ്ധമായി പ്രസ്താവനകൾ നടത്തുകയോ, പരിഹസിക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ്. രാജ്യത്തുടനീളവും , കേരളത്തിലുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെയും വിശ്വാസം , ബഹുമാനിക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു ‘ – എന്നാണ് രാജീവ് ചന്ദ്രശേഖറുടെ കുറിപ്പ്. കുംഭമേളയ്‌ക്ക് മലയാളി പങ്കെടുത്തതിന്റെ ദു:ഖം പങ്ക് വച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ഹജ്ജിന് മെക്കയിൽ പോകുന്ന ഹാജിമാരുടെ എണ്ണത്തിൽ ഒരു കണക്കെടുപ്പുമില്ലെന്നും , കുംഭമേളയ്‌ക്ക് സ്നാനത്തിനുപോയവരുടെ എണ്ണത്തിലാ വേവലാതിയെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘ ഡോണൾഡ് ട്രംപ് പറഞ്ഞ ഫണ്ടിംഗും സോറോസ് ഫണ്ടിംഗും ഈ മല്ലു മലയാള മാധ്യമങ്ങൾക്കെല്ലാം കിട്ടുന്നുണ്ട്. ഹജ്ജിന് മെക്കയിൽ പോകുന്ന ഹാജിമാരുടെ എണ്ണത്തിൽ ഒരു കണക്കടുപ്പുമില്ല. കുംഭമേളയ്‌ക്ക് സ്നാനത്തിനുപോയവരുടെ എണ്ണത്തിലാ വേവലാതി. ഒന്നാംതരം അർബൻ നക്സലുകൾ. കൂട്ടിന് ജിഹാദി വെള്ളിക്കാശും ‘ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഏഷ്യാനെറ്റിന്റെ ഒരു പ്രത്യേക അവലോകനപരിപാടി അവതരിപ്പിക്കുന്ന സിന്ധു സൂര്യകുമാറാണ് അവരുടെ പരിപാടിയിൽ ഈ ദു:ഖം പ്രകടിപ്പിച്ചത്.ഹിന്ദുവികാരവും ആചാരാനുഷ്ഠാനതാൽപര്യവും കുംഭമേളാസ്നാനതൽപരതയുമൊക്കെ മലയാളികൾക്കുമുണ്ടായിപ്പോയത് ഒരു വലിയ കുറ്റമെന്ന നിലയിലും സിന്ധുസൂര്യകുമാർ അവതരിപ്പിച്ചത്. നിരവധിപേരാണ് ചാനലിനും, അവതാരകയ്‌ക്കുമെതിരെ വിമർശനവുമായി രംഗത്തെത്തിയത്. വിമാനം പിടിച്ചു പോയി ചെകുത്താനെ കല്ലെറിയുന്നത് വിശ്വാസവും, കുംഭമേളയിൽ കുളിക്കുന്നത് അന്ധവിശ്വാസവുമാക്കി മാറ്റാൻ ചാനൽ ഏറെ കഷ്ടപ്പെടുന്നുണ്ടെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *