Your Image Description Your Image Description

ഇന്ന് നമുക്കിടയിൽ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഭരണ നേതൃത്വം കാണുന്നില്ലേ ?
മകൻ കുടുംബാംഗങ്ങളെ, അമ്മയും മക്കളും, ഭർത്താവ് ഭാര്യയെ, കാമുകി കാമുകനെ, കാമുകൻ കാമുകിയെ വെട്ടിക്കൊല്ലുന്നു ,

ജോലി ഇല്ലാത്തതുകൊണ്ട്, കടബാധ്യത കൊണ്ട്, ജോലി ചെയ്യാൻ സാധിക്കാത്ത കൊണ്ട്, ഏകാന്തത, ഒറ്റപ്പെടൽ കൊണ്ട്, സ്നേഹം അനുഭവിക്കാൻ പറ്റാത്ത കൊണ്ട്, അമിത സ്നേഹത്തിൽ പെട്ടു പോയതു കൊണ്ട്, ലഹരി ഉപയോഗം കൊണ്ട്, സ്ത്രീധന വിഷയം, പ്രായാധിക്യം, അനാരോഗ്യം..ഇങ്ങനെ പോകുന്നു ഈ ഇടയായി നമ്മൾ കേൾക്കുന്ന മരണങ്ങളും അവയുടെ കാരണങ്ങളും..

പ്രശസ്തനായ ഒരു ഡോക്ടർൻ്റെ മാനസിക അവസ്ഥ ആത്മഹത്യയിലേക്ക് നയിക്കപ്പെട്ടതിൽ വരെ എത്തി നിൽക്കുന്നു . ഇതൊക്കെ ഇത്ര അധികമായി കാണുകയും, കേൾക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരിൽ നിരാശയോ പെട്ടെന്നുള്ള ഭയമോ ഉണ്ടാക്കുമെന്ന ചിന്ത സമൂഹം പുലർത്തേണ്ടതുണ്ട്. കുറേകാലമായി കൊല്ലും കൊലയും ആത്മഹത്യകളും ക്രമാതീതമായി വർധിച്ചു വരികയാണ് .

അപകടകരമായ trend ആണിത്. ഉറ്റവരിൽ കരുതലും ജാഗ്രതയും വേണം. ഈ പ്രശ്നത്തെ നേരിടുവാൻ മാധ്യമങ്ങളും സമൂഹവും, സർക്കാരും, മതവും,സഭകളും, നമ്മൾ ഓരോരുത്തരും അടിയന്തിര ശ്രദ്ധ പുലർത്തണം .

ഇത് കുട്ടികളുടെ പരീക്ഷക്കാലമാണ്, വരൾച്ച തുടങ്ങി ക്കഴിഞ്ഞു, സാമ്പത്തിക മാന്ദ്യവും, ലഹരി അടിമത്വവും കൊണ്ട് , കെട്ട കാലമാണിത് .എന്നാൽ അതിജീവനവും ചേർത്ത് നിർത്തലും, സഹനവും, സഹവാസവും നമ്മൾ ശീലിച്ചവരാണ്.പ്രളയവും ,നിപ്പായും കോവിഡും അതിജീവിച്ചവരാണ് നമ്മൾ . അന്ന് ആർജിച്ചെടുത്ത നല്ല ശീലങ്ങൾ ,മാറ്റങ്ങൾ നമുക്ക് വീണ്ടെടുക്കണം ..

നമ്മുടെ പ്രിയപ്പെട്ടവരെ, പ്രത്യേകിച്ചും തനിച്ച് താമസിക്കുന്നവരെ, പ്രായമായവരെ, കൗമരപ്രായക്കാരെ..പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്നുവെന്നറിഞ്ഞവരെ…അവർക്ക് നമ്മൾ വിളിക്കുന്നത് ഇഷ്ടപ്പെടുമോ എന്നൊന്നും കരുതേണ്ടതില്ല..വിളിച്ചു സംസാരിക്കണം…

അവർ തിരിച്ച് എങ്ങിനെ എന്നൊന്നും പരിഭവപ്പെടരുത്..അവരുടെ മാനസിക അവസ്ഥ നമുക്ക് അറിയില്ലല്ലോ..ഇടക്ക് സാധിക്കുമെങ്കിൽ സന്ദർശിക്കാനും, കുറച്ചു സമയം ചിലഴിക്കാനും നമുക്ക് കഴിയണം. മനുഷ്യന് നിലനിൽക്കാൻ സ്നേഹവും കരുതലും, പ്രോൽസാഹനവും ആവശ്യമാണ്.

നമുക്കിടയിൽ വർധിച്ചുവരുന്ന ഈ അരാജകത്വം കൃത്യമായ ബോധവൽക്കരണത്തോട് കൂടിയേ മാറ്റം വരുകയുള്ളു , അതിന് സർക്കാരും സന്നദ്ധ സംഘടനകളും സഭകളും സമുദായങ്ങളും മുന്നിട്ടിറങ്ങണം . എല്ലാം സർക്കാരിന്റെ തോളിൽ ചാർത്താതെ നമുക്കും എന്തൊക്കെ ചെയ്യാമെന്ന ഒരു തോന്നലുണ്ടാകണം.

നമ്മളോരുമിച്ചാൽ ഇതൊക്കെ സമൂഹത്തിൽ നിന്നും പാടെ തുടച്ചു നീക്കാൻ പറ്റും . മദ്യം മയക്കുമരുന്നിനെക്കുറിച്ചൊക്കെ പ്ലാറ്റ്‌ഫോമിൽ പ്രസംഗിക്കാൻ കൊള്ളാം , അങ്ങനെ പ്രസംഗിച്ചതുകൊണ്ട് ഒരാളും നന്നാവില്ല . പകരം നടപടിയാണ് വേണ്ടത് . നല്ലയൊരു നാളേയ്ക്കായി നമുക്ക് ഒരുങ്ങാം .

Leave a Reply

Your email address will not be published. Required fields are marked *